സീനിയര്‍ ഫുട്‌ബോള്‍: കോട്ടയവും വയനാടും സെമിയില്‍
കല്‍പ്പറ്റ: സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കോട്ടയവും വയനാടും സെമിയില്‍ പ്രവേശിച്ചു. ഇടുക്കിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്താണ് കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പായ കോട്ടയം സെമി പ്രവേശം ആഘോഷിച്ചത്. ഏഴാം മിനുട്ടല്‍ ടി.ബി ബിജീഷും 73ാം മിനുട്ടില്‍ അസ്സനുല്‍ ഫസുവുമാണ് കോട്ടയത്തിനായി ഗോള്‍ നേടിയത്. രണ്ടാം മത്സരത്തില്‍ ആതിഥേയരായ വയനാട് പത്തനംതിട്ടയെ ഒന്നിനെതി െരണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തി. 48ാം മിനുട്ടില്‍ വിഷ്ണുരാജിലൂടെ മുന്നിലെത്തിയ പത്തനംതിട്ട 90 മിനുട്ടും ആധിപത്യം നിലനിര്‍ത്തി. എന്നാല്‍ ഇഞ്ച്വറി ടൈമില്‍ തുടരെ രണ്ടു ഗോളുകള്‍ നേടി വയനാട് വിജയം പിടിച്ചെടുക്കുകയായിരുന്നു.
92ാം മിനുട്ടില്‍ നിസാമുദ്ദീനും 93ല്‍ അര്‍ഷാദ് സൂപ്പിയും നേടിയ ഗോളുകളാണ് വയനാടിനു ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. ഇന്നു ആദ്യ മത്സരത്തില്‍ എറണാകുളം ആലപ്പുഴയെയും രണ്ടാം മത്സരത്തില്‍ തൃശൂര്‍ കൊല്ലത്തെയും നേരിടും.
ഗ്രീന്‍ഫില്‍ഡില്‍
പിച്ചുകളൊരുങ്ങുന്നു
തിരുവനന്തപുരം: കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി പിച്ചുകള്‍ ഒരുക്കുന്ന ജോലികള്‍ ആരംഭിച്ചു. സ്റ്റേഡിയത്തിന്റ മധ്യഭാഗത്തായി അഞ്ചു വിക്കറ്റുകളാണ് ഒരുങ്ങുന്നത്. ഇതിനായി ഫില്ലിങ്ങ് പ്രവര്‍ത്തികള്‍ തുടങ്ങി. തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ കെ.സി.എയുടെ വിദഗ്ധരായ ക്യൂറേറ്റര്‍മാരാണ് പിച്ച് നിര്‍മിക്കുന്നത്. ഡിസംബര്‍ അവസാന വാരത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
2017 ജനുവരി പകുതിയോടെ മത്സരങ്ങള്‍ക്കായി മൈതാനം സജ്ജമാക്കും. പ്രാക്ടീസിനായി ആറു പിച്ചുകളും നിര്‍മിക്കുന്നുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷനാണ് സ്റ്റേഡിയത്തെ ഉയര്‍ന്ന നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഫ്‌ളഡ്‌ലിറ്റ് സംവിധാനമുള്ള സ്റ്റേഡിയം ദേശീയ- അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്കും ബി.സി.സി.ഐ നടത്തുന്ന ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ക്കും പുറമെ, ഐ.പി.എല്‍ മത്സരങ്ങള്‍ക്കും വേദിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."