HOME
DETAILS
MAL
ഈജിപ്തില്‍ പുരാതന നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
backup
November 24 2016 | 19:11 PM
കെയ്റോ: ഈജിപ്തില്‍ പുരാവസ്തുഗവേഷകര്‍ 5,000 ലധികം വര്‍ഷം പഴക്കമുള്ള നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. നൈല്‍ നദീതീരത്തിനു സമീപമാണ് സംഭവം. വീടുകള്‍, ശവക്കല്ലറകള്‍ എന്നിവയുള്ള നഗരമാണ് കണ്ടെത്തിയത്. നിരവധി പിരമിഡുകള്‍, പൗരാണിക ഈജിപ്തുകാര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍, കുടങ്ങള്‍ ഉള്‍പ്പെടെയുള്ള ഗൃഹോപകരണങ്ങള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്.
സമൂഹത്തിലെ ഉന്നതസ്ഥാനങ്ങളിലിരുന്നവരെ അടക്കംചെയ്തിട്ടുള്ള 15 വലിയ ശവക്കല്ലറകളും കണ്ടെത്തിയവയിലുള്പ്പെടുമെന്ന് പുരാവസ്തു വിദഗ്ധര്‍ പറഞ്ഞു.
പൗരാണിക ഈജിപ്തില്‍ പ്രതാപത്തോടെ നിലനിന്നിരുന്ന ഒരു നഗരമായിരിക്കാം ഇതെന്നാണ് ഗവേഷകരുടെ അനുമാനം. എന്തായാലും പുതിയ കണ്ടുപിടിത്തം വരുമാനമാര്ഗമാക്കാനാണ് ഭരണകൂടത്തിന്റെ പദ്ധതി. സ്ഥലം പ്രധാന വിനോദസഞ്ചാരമേഖലയാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."