സിറിയയില്‍ ആക്രമണം; മൂന്നു തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടു
ദമസ്കസ്: സിറിയയിലെ ഐ.എസ് അധീന മേഖലയിലുണ്ടായ ആക്രമണത്തില്‍ മൂന്നു തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടു. പത്തോളം പേര്‍ക്ക് പരുക്കുണ്ട്. ഉത്തര സിറിയന്‍ നഗരമായ അല്‍ ബാബിലാണ് സംഭവം. സിറിയന്‍ സര്‍ക്കാരിന്റെ വ്യോമാക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് തുര്‍ക്കി വ്യക്തമാക്കി. എന്നാല്‍, ഐ.എസിന്റെ ചാവേറാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് സിറിയന്‍ നിരീക്ഷണ സംഘം അറിയിച്ചു. സിറിയന്‍ സൈന്യം ഇക്കാര്യത്തില്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
തുര്‍ക്കിയുടെ വാദം ശരിയാണെങ്കില്‍ ഇതാദ്യമായാണ് തുര്‍ക്കി സൈനികര്‍ സിറിയന്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. തുര്‍ക്കിയുടെ അതിര്‍ത്തിയോടടുത്ത് നില്ക്കുന്ന പ്രദേശമാണ് അല്‍ ബാബ്. അതേസമയം, ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിടുന്നതിന് മാധ്യമങ്ങള്‍ക്ക് തുര്‍ക്കി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. തുര്‍ക്കിയുടെ അതിര്‍ത്തിയില്‍ നിന്ന് ഐ.എസിനെ തുരത്തുകയെന്ന ലക്ഷ്യത്തോടെ സിറിയ നടത്തുന്ന ആക്രമണങ്ങളെ തുര്‍ക്കി പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ പുതിയ സംഭവവികാസങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയേക്കും.
ഉത്തര സിറിയയില്‍ അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്കെതിരേ സിറിയ നടത്തിയ ആക്രമണം അപ്രതീക്ഷിതമാണെന്നാണ് തുര്‍ക്കി വ്യക്തമാക്കിയത്. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. അതേസമയം, കഴിഞ്ഞദിവസം തുര്‍ക്കി സൈനികര്‍ക്കുനേരെ ആക്രമണം നടത്തിയതായി ഐ.എസ് അവകാശപ്പെട്ടിരുന്നു. ഐ.എസിന്റെ ന്യൂസ് എജന്‍സിയായ അമാഖ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."