HOME
DETAILS

അറുപത് കഴിഞ്ഞവര്‍ ജാഗ്രതൈ

  
backup
November 24 2016 | 19:11 PM

%e0%b4%85%e0%b4%b1%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%be%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a4


വിശുദ്ധ ഖുര്‍ആനില്‍ 'ഫാഥിര്‍' അധ്യായത്തില്‍ ഇങ്ങനെയൊരു ചോദ്യം കാണാം. ''ചിന്തിക്കാന്‍ ഒരുക്കമുള്ളവര്‍ക്ക് അതിന് മതിയായ സമയം നാം നല്‍കിയില്ലേ? മുന്നറിയിപ്പ് നല്‍കുന്നവന്‍ വരുകയും ചെയ്തിരുന്നുവല്ലോ?'' ഈ ആയത്തില്‍ പറഞ്ഞ സമയം എന്നാല്‍, 60 വയസ്സാണെന്നാണ് ഇബ്‌നു അബ്ബാസ് തുടങ്ങിയ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നത്. അദ്ദേഹം ഇത്രയും കൂടി പറഞ്ഞതായി കാണാം: 40 പിന്നിടുമ്പോള്‍ മദീനക്കാര്‍ ആരാധനയില്‍ മുഴുകിയിരുന്ന പതിവ്  നിലനിന്നിരുന്നു. ഇവിടെ മുന്നറിയിപ്പുകാരന്‍ എന്നതിന്റെ വിവക്ഷ നരയാണെന്നും ചിലര്‍ വ്യാഖ്യാനിക്കുന്നുണ്ട്. വാര്‍ധക്യം എന്നത് ജീവികളുടെ മൊത്തം ജൈവപരമായൊരു അവസ്ഥയാണ്. അതിന് തനതായ സവിശേഷതകളും ഉണ്ടായിരിക്കും. ഒരാള്‍ക്ക് നാം കുറേ വയസ്സ് നല്‍കിയാല്‍ അവനില്‍ നാം ഒരട്ടിമറി നടത്തുന്നുവെന്ന് അധ്യായത്തില്‍ പറയുന്നതും ഇതു തന്നെ. വൃദ്ധന്മാര്‍ മുന്നോട്ടും പിന്നോട്ടും നോക്കുക സ്വാഭാവികമാണ്. മുന്നോട്ട് നോക്കുമ്പോള്‍ മക്കളും മരുമക്കളും പേരക്കിടാങ്ങളുമായി വലിയൊരു സുരക്ഷാവലയം പലര്‍ക്കുമുണ്ടാവും. എന്നാല്‍, പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ പലര്‍ക്കും ഉള്‍ക്കിടിലമാണ് അനുഭവപ്പെടുക. 60 കഴിഞ്ഞ ഒരു മത ബിരുദധാരിയോട് സംസാരിക്കാനിടയായി. അയാള്‍ പറഞ്ഞു: 'വളരെ സന്തോഷവാനാണ്. പക്ഷേ...' ഈ പക്ഷേ ഒരു ചോദ്യചിഹ്നമാണ്. മാതാപിതാക്കളും അവര്‍ വഴിയുള്ള കുടുംബക്കാരും പലരും വിടപറഞ്ഞു. കൂടെപ്പിറപ്പുകളായി ഏഴു പേരുണ്ടായിരുന്നു. അതില്‍ മൂത്തവരായ രണ്ടു പേര്‍ യാത്രയായി. ഇളയവരില്‍ ഒരാളെ കാണാതായിട്ട് കുറച്ച്കാലമായി, ഒരു വിവരവുമില്ല. മദ്‌റസയില്‍ ഒന്നിച്ച് പൊതുപരീക്ഷയെഴുതിയ അഞ്ചില്‍ മൂന്നുപേരും വിടചൊല്ലി. അറബിക് കോളജില്‍ ഒരേ റൂമില്‍ നാലു വര്‍ഷക്കാലം ഒന്നിച്ചു താമസിച്ചിരുന്നവരില്‍ മൂന്നുപേരും യാത്രയായി

. മദ്‌റസയിലും ദര്‍സിലും കോളജിലും സ്‌കൂളിലും കൂടെ പഠിച്ചിരുന്ന മിക്കവരും ഇന്നില്ല. യുവത്വകാലത്ത് പള്ളിയില്‍ മുന്‍നിരയില്‍ സ്ഥലം പിടിച്ചിരുന്ന ഒരാളും ഇന്നില്ല. അന്നത്തെ അയല്‍വാസികളും ബന്ധുക്കളുമായിരുന്ന മധ്യവയസ്‌കരില്‍ ഒരാളും അവശേഷിക്കുന്നില്ല. ഇവിടെ സൂചിപ്പിച്ച വ്യക്തിയില്‍ മാത്രമല്ല. 60 കഴിഞ്ഞ ആരുടെ കാര്യത്തിലും ഇതൊക്കെത്തന്നെയായിരിക്കും സംഭവിച്ചിരിക്കുക. പക്ഷേ, മനുഷ്യന്‍ എത്ര ചിന്താശൂന്യനാണ്!  മുറ്റത്ത് തണല്‍ വിരിച്ചിരുന്ന മാവും പ്ലാവും പലരുടെയും ഓര്‍മയിലുണ്ടാവും. അതു നട്ടുപിടിപ്പിച്ചവരെ പക്ഷേ, പലരും ഓര്‍ക്കാറില്ല. ഏതാണ്ട് 30 വര്‍ഷം മുമ്പ് നിങ്ങള്‍ താമസിച്ചിരുന്ന നാട്ടിലേക്ക് ഇപ്പോള്‍ നിങ്ങളൊന്നു ചെന്നു നോക്കുക. അന്നത്തെ നിങ്ങളുടെ സഹപ്രവര്‍ത്തകരും ആത്മമിത്രങ്ങളുമായിരുന്ന ഒരാളെയും ഇന്നവിടെ കാണാന്‍ പറ്റില്ല. പലരുടെയും ഖബറുകള്‍ ചിലപ്പോള്‍ കണ്ടേക്കാം. ചിലപ്പോള്‍ അതും വിസ്മൃതിയിലാണ്ടിരിക്കാം.


മഹാനായ മുആദി(റ)നെ യമനിലേക്ക് യാത്രയാക്കിയപ്പോള്‍ നബിതിരുമേനി പറഞ്ഞൊരു വാക്കുണ്ട്. മുആദ്, താങ്കള്‍ തിരിച്ചുവരുമ്പോള്‍ എന്നെ കാണണമെന്നില്ല. പക്ഷേ, എന്റെ ഖബറും മസ്ജിദും ഇവിടെയുണ്ടാകും. 60ന്റെ പ്രാധാന്യമാണല്ലോ പറഞ്ഞുവന്നത്. ഇനിയൊരു നിയമപ്രശ്‌നം കൂടി. ഇസ്‌ലാമിക ഗവണ്‍മെന്റ് സകാത്ത് വിതരണം ചെയ്യുമ്പോള്‍ ഒരു ജോലിയും ചെയ്യാന്‍ കഴിയാത്തവര്‍ക്ക് അവരുടെ ശരാശരി ആയുസ്സ് കാലത്തേക്കുള്ള വിഭവങ്ങള്‍ നല്‍കണമെന്നാണ് നിയമം, എന്നാല്‍, 60 കഴിഞ്ഞവര്‍ക്ക് ഒരു വര്‍ഷത്തേക്കുള്ളതേ നല്‍കാവൂ എന്നാണ ്ചിലരുടെ വീക്ഷണം.
ഹസ്‌റത്ത് ഉമര്‍ ഫാറൂഖ് തന്നെ പരലോകത്തെക്കുറിച്ച് ഓര്‍മപ്പെടുത്തുന്നതിനായി ഒരാളെ നിശ്ചയിച്ചിരുന്നു. എന്നാല്‍, നര പ്രത്യക്ഷപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു. ഇനി നിന്റെ താക്കീത് വേണ്ടതില്ല. താക്കീത് നല്‍കുന്നവന്‍ ശരീരത്തില്‍ തന്നെയുണ്ടല്ലോ. ഇബ്‌നു അബ്ബാസ്(റ) പറയുന്ന ഒരു സംഭവം കൂടി: ഉമറിന്റെ ഭരണകാലത്ത് പലപ്പോഴും വൃദ്ധന്‍മാരായ പ്രവാചക അനുയായികളോടൊപ്പം എന്നെയും അദ്ദേഹം കൂടിയാലോചനയ്ക്ക് വിളിക്കുക പതിവായിരുന്നു.

ഇത് കണ്ട ചിലര്‍ക്കെല്ലാം നീരസമുണ്ടായിരുന്നു. ഞങ്ങള്‍ക്കെല്ലാം ഈ പ്രായത്തിലുള്ള മക്കളുണ്ടായിരിക്കെ ഇബ്‌നു അബ്ബാസിനെ മാത്രം വിളിക്കുന്നതെന്തുകൊണ്ടാണ്? ഇതായിരുന്നു അവരുടെ പ്രശ്‌നം. അങ്ങനെയിരിക്കെ ഖലീഫ ഇബ്‌നു അബ്ബാസിനെയും ഇവരെയും ഒന്നിച്ചു വിളിച്ചു വരുത്തി. 'അല്ലാഹുവിന്റെ സഹായവും വിജയവും ലഭിച്ചു കഴിയുകയും ജനങ്ങള്‍ കൂട്ടത്തോടെ ഇസ്്‌ലാമിലേക്ക് പ്രവഹിക്കുന്നത് താങ്കള്‍ കാണുകയും ചെയ്താല്‍ അല്ലാഹുവിനെ വാഴ്ത്തിക്കൊണ്ട് തസ്ബീഹ് ചൊല്ലുക' എന്നര്‍ഥമുള്ള അധ്യായം ഓതിയിട്ട് ചോദിച്ചു: ഇതില്‍ എന്തെങ്കിലും രഹസ്യം ഒളിഞ്ഞിരിക്കുന്നതായി നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ? അവര്‍ പറഞ്ഞു: അല്ലാഹു പറഞ്ഞത് അനുസരിക്കുക എന്നല്ലാതെ മറ്റൊന്നും അതിലില്ലല്ലോ. അനന്തരം എന്നോട് ഖലീഫ ചോദിച്ചു. അത്രയേ ഉള്ളൂ? ഞാന്‍ പറഞ്ഞു: പ്രവാചക വേര്‍പാടിന്റെ ധ്വനി ഞാനതില്‍ കാണുന്നു. ഉമര്‍ പറഞ്ഞു: അതു തന്നെയാണ് എന്റെയും അഭിപ്രായം. നബി തിരുമേനി(സ്വ)ക്ക് 60വയസ്സായ കാലഘട്ടത്തിലാണ് ഈ അധ്യായം അവതരിച്ചത്. മൂന്ന് വര്‍ഷം കഴിഞ്ഞതോടെ അവിടത്തെ വേര്‍പാട് സംഭവിക്കുകയും ചെയ്തു. ഈ അധ്യായം അവതരിച്ച ശേഷം നബിതിരുനബി (സ്വ) അത്യധികം തസ്ബീഹുകളും തഹ്്‌ലീലുകളും വര്‍ധിപ്പിച്ചിരുന്നുവെന്ന് ആഇശ ബീവിയും മറ്റും പറയുന്നുമുണ്ട്.
നമ്മുടെ നാട്ടില്‍ ഇന്നും പ്രചാരത്തിലുള്ള നബാതിയ്യ ഖുതുബയില്‍ ഒരിടത്ത് ഇങ്ങനെ കാണാം: കാണുന്നവന്‍ കാഴ്ചയ്ക്ക് വിധേയനാവുകയും ഖബറടക്കുന്നവന്‍ ഖബറടക്കപ്പെടുന്നവനാവുകയും ആനന്ദം നഷ്ടമാവുകയും ചിന്തിക്കുന്നവന്‍ ചിന്താവിഷയമാവുകയും ഗുണപാഠമുള്‍ക്കൊള്ളേണ്ടവന്‍ ഗുണപാഠമാവുകയും ചെയ്യുന്നതിന്റെ മുമ്പ് ജാഗ്രത നിലനിര്‍ത്തുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago
No Image

76 ജീവനക്കാർക്ക് ഉംറ സ്പോൺസർ ചെയ്‌ത് ദുബൈ പൊലിസ്

uae
  •  3 months ago