കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് മാസങ്ങളായി
അരീക്കോട്: പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി പോവുമ്പോഴും അധികൃതര്‍ നന്നാക്കാനുള്ള നടപടി സ്വീകരിക്കുന്നില്ല. അരീക്കോട്, കീഴുപറമ്പ് പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലാണ് അധികാരികളുടെ അനാസ്ഥ കാരണം ശുദ്ധജലം റോഡിലൂടെ ഒഴുകി കൊണ്ടിരിക്കുന്നത്. കീഴുപറമ്പ് പഞ്ചായത്തിലെ എടശ്ശേരിക്കടവ് കുറ്റൂളി റോഡില്‍ പലയിടങ്ങളിലായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവാന്‍ തുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടു.
ഇതുവരെ നന്നാക്കാനുള്ള നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. പൊട്ടിയ പൈപ്പ് മാറ്റി പുതിയത് സ്ഥാപിക്കാനായി റോഡ് കീറി മുറിച്ചെങ്കിലും റോഡ് പൊട്ടിപ്പൊളിഞ്ഞു എന്നത് മാത്രമാണ് മിച്ചം. പൈപ്പ് മാറ്റിസ്ഥാപിക്കാന്‍ കുഴി കുഴിച്ചത് കാരണം എതിരെ വരുന്ന വാഹനങ്ങളും പ്രയാസം നേരിടുകയാണ്. അരീക്കോട് പഞ്ചായത്തിലെ സൂര്യ നഗര്‍, അരീക്കോട് കൊണ്ടോട്ടി റോഡില്‍ പലയിടങ്ങളിലും പൈപ്പുകള്‍ പൊട്ടിക്കിടക്കുകയാണ്.
പൈപ്പ് പൊട്ടിയ വിവരം ജല അതോറിറ്റി ജീവനക്കാരെ പല തവണ അറിയിച്ചിട്ടും നന്നാക്കാനുള്ള നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എന്നാല്‍ പൈപ്പ് മാറ്റി സ്ഥാപിക്കാനുള്ള തുക ലഭ്യമാവുന്നില്ലെന്നാണ് വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ പറയുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."