എടപ്പാള്‍ ടൗണിലെ ട്രാഫിക് നിയന്ത്രണം സ്വകാര്യ വാഹനങ്ങളും ഓട്ടോകളും അട്ടിമറിക്കുന്നു
എടപ്പാള്‍: ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടര്‍ന്ന് എടപ്പാളില്‍ നടപ്പിലാക്കിയ ഗതാഗത പരിഷ്കാരം സ്വകാര്യ വാഹനങ്ങളും ഓട്ടോകളും അട്ടിമറിക്കുന്നതായുള്ള ആരോപണം ശക്തമാകുന്നു. സിഗ്നല്‍ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടും ഗതാഗതകുരുക്ക് പരിഹരിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് പുതിയ പരിഷ്കാരങ്ങള്‍ക്ക് തുടക്കമിട്ടത്.
ഇതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ബസുകള്‍ നാലുറോഡുകളിലും പുതുതായി നിര്‍മിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് നീക്കിനിര്‍ത്താന്‍ ആരംഭിച്ചു. ഇതോടെ ആദ്യം സ്വകാര്യബസുകള്‍ നിര്‍ത്തിയിരുന്ന ഭാഗത്ത് ഓട്ടോകളും സ്വകാര്യവാഹനങ്ങളും സ്ഥാനം പിടിച്ചു. ഇത് ഗതാഗതക്കുരുക്ക് കൂടുതല്‍ രൂക്ഷമാക്കി. ഇതേത്തുടര്‍ന്ന് പൊലിസ് നടപടി കര്‍ശനമാക്കിയെങ്കിലും പൊലിസിന് വേണ്ടണ്ടത്ര പിന്തുണ ലഭിച്ചില്ല.
ഗതാഗത നിയന്ത്രണം പൊലിസിന്റെ മാത്രം ചുമതലയായി കണ്ട് മറ്റുള്ളവര്‍ ഒരു വിഭാഗം പരിഷ്ക്കാരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് വിനയാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."