കുടിവെള്ളക്ഷാമം; താനൂരില്‍ കൂറ്റന്‍ ജലസംഭരണി നിര്‍മിക്കും
.
താനൂര്‍: കാലങ്ങളായി ജനങ്ങളനുഭവിക്കുന്ന കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി താനൂരില്‍ കൂറ്റന്‍ ജല സംഭരണി നിര്‍മിക്കും. 14.7 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാനാവുന്ന ജലസംഭരണി പ്രധാനമായും മണ്ഡലത്തിലെ കൂടുതല്‍ ജലക്ഷാമം അനുഭവിക്കുന്ന മൂന്നു പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കു വേണ്ടിയാണ് ഉപയോഗിക്കുക. ഇതോടെ ഒഴൂര്‍, പെരുമണ്ണ, ക്ലാരി എന്നി പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമാവും.
കേരള ജല അതോറിറ്റിയുടെയും ജലനിധിയുടെയും സംരംഭത്തിലാണു ഇതു നിര്‍മിക്കുന്നത്. പദ്ധതിയുടെ തറക്കല്ലിടല്‍ കര്‍മം മണലിപ്പുഴയില്‍ വി. അബ്ദുറഹ്മാന്‍ എം.എല്‍.എ നിര്‍വഹിച്ചു. 33.15 കോടി ചെലവിലാണു നിര്‍മാണം. മുഴുവന്‍ പ്രദേശങ്ങളിലും വെള്ളമെത്തിക്കുന്നന്നതിനുള്ള സജ്ജീകരണങ്ങള്‍ ഇതോടൊപ്പം നിര്‍മിക്കും. കോഴിച്ചെന എം.എസ്.പി ക്യാപിനു പരിസരത്തു ഇതോടനുബന്ധിച്ചുള്ള 13 എം.എല്‍.ഡി ജല ശുദ്ധീകരണ ശാലയുടെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്. 2017 മാര്‍ച്ചില്‍ പദ്ധതി പൂര്‍ത്തിയാക്കാനാവുമെന്നു വി. അബ്ദുറഹ്മാന്‍ എം.എല്‍.എ അറിയിച്ചു. എന്നാല്‍ വെള്ളത്തിന്റെ ഉപകാരം മൂന്നു പഞ്ചായത്തുകള്‍ക്കായി ചുരുക്കിയത് ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."