കോട്ടക്കലില്‍ പത്ത് റോഡുകളുടെ പുനരുദ്ധാരണത്തിന് ഭരണാനുമതി
പുത്തനത്താണി: വെള്ളപ്പൊക്ക ദുരിതാശ്വാസ നിധി പദ്ധതി പ്രകാരം കോട്ടക്കല്‍ നിയോജക മണ്ഡലത്തില്‍ വിവിധ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി പ്രഒഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അറിയിച്ചു.
മുളിയാംകോട്ട - ഇന്ത്യനൂര്‍- മരവട്ടം റോഡ് റീ ടാറിങ് (മൂന്ന് ലക്ഷം), മൂന്നാക്കല്‍ പള്ളി- അധികാരിപ്പടി റോഡ് റീ ടാറിങ് (മൂന്ന് ലക്ഷം), പുറമണ്ണൂര്‍ റേഷന്‍കട - വെങ്ങാട് റോഡ് (ആയുര്‍വേദ ഡിസ്‌പെന്‍സറി) (മൂന്ന് ലക്ഷം), മരുതിന്‍ചിറ ട്രാന്‍സ്‌ഫോമര്‍ - മേല്‍മുറി ജി.എല്‍.പി സ്‌കൂള്‍ പടി റോഡ് (മൂന്ന് ലക്ഷം), നടുവട്ടം പാര - വാല്‍കുഴി കോളനി റോഡ് (മൂന്ന് ലക്ഷം), ചലകാപ്പ് - തോട്ടപ്പായ റോഡ് ടാറിങ് (മൂന്ന് ലക്ഷം), കരേക്കാട് - വെള്ളിമാംകുന്ന് റോഡ് റീ ടാറിങ് (മൂന്ന് ലക്ഷം), കരേക്കാട് വടക്കെ കുളമ്പ് അങ്കണവാടി -ടി.ടി റോഡ് (മൂന്ന് ലക്ഷം), എന്‍.എച്ച്.കെ.പി.എസ് തങ്ങള്‍ റോഡ് (മൂന്ന് ലക്ഷം), തോണിക്കല്‍ - താണിയപ്പന്‍കുന്ന് റോഡ് റീ ടാറിങ് (മൂന്ന് ലക്ഷം) എന്നീ റോഡുകളുടെ പുനരുദ്ധാരണത്തിനാണ് ഭരണാനുമതി ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."