മഞ്ചേരി നഗരത്തിലെ ഗതാഗത തടസം സൃഷ്ടിക്കുന്ന ബാനറുകള്‍ നീക്കം ചെയ്യും
മഞ്ചേരി: നഗരത്തിലെ റോഡിനു ഇരുവശങ്ങളിലും ഗതാഗത തടസം സൃഷ്ടിക്കുന്ന രീതിയില്‍ സ്ഥാപിച്ചിട്ടുള്ള വിവിധ പോസ്റ്ററുകളും ബാനറുകളും എടുത്തു നീക്കാന്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. ഗതാഗതത്തിനു തടസമുണ്ടാക്കുന്നുവെന്നു കാണിച്ച് മഞ്ചേരി ട്രാഫിക്ക് പൊലിസ് സബ് ഇന്‍സ്‌പെക്ടറാണ് ഇതു സംബന്ധിച്ച ആവശ്യം ഉന്നയിച്ചിരുന്നത്. ഇതിനു പുറമെ നഗരസഭയിലെ വിവിധ ഭാഗങ്ങളിലെ ഓവുചാലുകള്‍ക്ക് ആവശ്യമായ കവറിങ് സ്ലാബ് നിര്‍മിക്കുന്നതിനും കൗണ്‍സില്‍ അംഗീകാരമായി .
മഞ്ചേരി വീട്ടിക്കുന്ന് ഭാഗങ്ങളില്‍ അനുവദിച്ച കുടിവെള്ള പദ്ധതിക്കായി വാട്ടര്‍ ടാങ്ക് സ്ഥാപിക്കുന്നതിനുവേണ്ട സ്ഥലം അനുവദിച്ചുക്കുന്നത് സംബന്ധിച്ചും നടപടികള്‍ സ്വീകരിക്കും.
കോവിലകംകുണ്ട് 32ല്‍ പൂരപറമ്പിനടുത്ത് നെല്‍കൃഷി ചെയ്തുവരുന്ന 25 ഹെക്ടര്‍ സ്ഥലത്തേക്കുള്ള തോട് പൊളിഞ്ഞത് പുനര്‍നിര്‍മിക്കുന്നതിനായി കൗണ്‍സിലില്‍ റസലൂഷ്യന്‍ ലഭ്യമാക്കണമെന്ന ആവശ്യവും യോഗത്തില്‍ ചര്‍ച്ച ചെയ്തു. യൂനിവേഴ്‌സല്‍ സാമൂഹിക സുരക്ഷ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ സാമൂഹ്യസുരക്ഷ പെന്‍ഷനുകളും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനുകളും കൈപറ്റുന്നതില്‍ പുതിയ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ചും യോഗം വിലയിരുത്തി.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."