വീല്‍ചെയറിലിരുന്ന് ഓര്‍മകള്‍ പങ്കുവച്ച് ഉണര്‍വ്-16
കൊണ്ടോട്ടി: അപകടങ്ങളുടെയും മാറാരോഗങ്ങളുടെയും പിടിയില്‍ ജീവിതം പ്രതിസന്ധിയിലാക്കപ്പെട്ടവര് ഒരുമിച്ചിരുന്ന് ഓര്‍മകള്‍ പങ്കുവച്ച ഉണര്‍വ്-16 വേദി വേറിട്ട കാഴ്ചയായി. പീപ്പിള്‍സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് നട്ടെല്ലിനു ക്ഷതം സംഭവിച്ചവരുടെയും അരയ്ക്കു താഴെ തളര്‍ന്നവരുടെയും സംഗമം സംഘടിപ്പിച്ചത്.
കൊണ്ടോട്ടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഫാത്തിമ ബീവിയുടെ വീട്ടിലായിരുന്നു സംഗമം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി 45 പേര് പങ്കെടുത്തു. ടി. ആരിഫലി ഉദ്ഘാടനം ചെയ്തു. പി.സി ബഷീര്‍ അധ്യക്ഷനായി. നഗരസഭാ ചെയര്മാന് സി.കെ നാടിക്കുട്ടി മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ നസീറ, വൈസ് പ്രസിഡന്റ് അബ്ദുല്‍ കരീം, ജില്ലാപഞ്ചായത്തംഗം സറീനാ ഹസീബ്, എം.സി നാസര്‍, കേരള മാപ്പിളകലാ അക്കാദമി വൈസ് ചെയര്മാന് എ.കെ മുസ്തഫ, ടി.എച്ച് നൗഷാദ് ബാവ, ഷമീര്‍ എറണാകുളം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."