ബൈത്തുറഹ്മ താക്കോല്‍ദാനം നടത്തി
പരപ്പനങ്ങാടി: ജീവകാരുണ്യ, ജനസേവന പ്രവര്‍ത്തനങ്ങള്‍ പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്ന പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ചിറമംഗലം മേഖലാ മുസ്ലിം ലീഗ് കമ്മിറ്റി നിര്‍മിച്ചുനല്‍കിയ ബൈത്തുറഹ്മയുടെ താക്കോല്‍ സമര്‍പ്പണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങള്‍.
കെ.എം.സി.സി ചിറമംഗലം കമ്മിറ്റി നിര്‍മിക്കുന്ന രണ്ടാമത്തെ ബൈത്തുറഹ്മയുടെ നിര്‍മാണ ഫണ്ടിലേക്കുള്ള അഞ്ചു ലക്ഷം രൂപയുടെ ചെക്ക് തങ്ങള്‍ സി ഹംസക്ക് കൈമാറി. ചെയര്മാന് എം.വി ഹസ്സന്‍കോയ മാസ്റ്റര്‍ അധ്യക്ഷനായി. പി.കെ മുര്‍ഷിദ് ഖിറാഅത്ത് നിര്‍വഹിച്ചു. പി.കെ അബ്ദുറബ്ബ് എം.എല്‍.എ, പാറക്കല്‍ അബ്ദുള്ള എം.എല്‍.എ, ശരീഫ് കുറ്റൂര്‍, പി.എസ്.എച്ച് തങ്ങള്‍, കെ.കെ നഹ, പി.കെ ഫിറോസ്, മുജീബ് കാടേരി, വി.ടി സുബൈര്തങ്ങള്, ഉമ്മര്‍ ഒട്ടുമ്മല്‍, എ.കെ മുസ്തഫ, വി.പി കോയഹാജി, അലി തെക്കേപ്പാട്ട്, അഡ്വ. കെ.കെ സൈതലവി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."