HOME
DETAILS

തുറമുഖ വകുപ്പിനുകീഴിലെ കടവുകളില്‍ മണലെടുപ്പ് പുനരാരംഭിക്കാന്‍ ധാരണ

  
backup
November 25 2016 | 03:11 AM

%e0%b4%a4%e0%b5%81%e0%b4%b1%e0%b4%ae%e0%b5%81%e0%b4%96-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%81%e0%b4%95%e0%b5%80%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95


പൊന്നാനി: തുറമുഖ വകുപ്പിനു കീഴിലുള്ള പൊന്നാനിയിലെ കടവുകളില്‍നിന്നു മണലെടുപ്പ് പുനരാരംഭിക്കാന്‍ ധാരണയായി. തിരുവനന്തപുരത്തു വിവിധ തൊഴിലാളി യൂനിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ധാരണയായത്.
പൊന്നാനി നഗരസഭ, പുറത്തൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന തുറമുഖ വകുപ്പിന്റെ കടവുകളില്‍നിന്നാണ് മണലെടുപ്പ് പുനരാരംഭിക്കുക. വര്‍ഷങ്ങളായി ഇതു മുടങ്ങിക്കിടക്കുകയാണ്. മണലെടുക്കുന്നതിനുള്ള തൊഴിലാളിയുടെ കൂലിയും നഗരസഭയുടെ വിഹിതവും യോഗത്തില്‍ തീരുമാനിച്ചു. ശുദ്ധീകരിച്ച ഒരു ടണ്‍ മണലിന് 19,000 രൂപയാണ് വില. ഇതുപ്രകാരം ഒരു ടണ്‍ മണലിനു പന്ത്രണ്ടായിരം രൂപയില്‍താഴെയാണ് വില വരിക. ഒരു ടണ്‍ മണലിന്റെ 35 ശതമാനം തുറമുഖ വകുപ്പിന് ലഭിക്കും. ഇതില്‍ 15 ശതമാനം പൊന്നാനി നഗരസഭയ്ക്കു ലഭിക്കും .
പൊന്നാനി നഗരസഭയ്ക്കു കീഴിലെ 12 മണല്‍കടവുകളിലായി 440 അംഗീകൃത മണല്‍ത്തൊഴിലാളികള്‍ക്കാണ് ഇതോടെ തൊഴില്‍ ലഭിക്കുക. ഇവര്‍ക്കു പുറമേ മറ്റു തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തിയാണ് കടവുകള്‍ പ്രവര്‍ത്തിക്കുക.
പുറത്തൂര്‍ പഞ്ചായത്തിനു കീഴിലെ എട്ടു മണല്‍കടവുകളിലും അംഗീകൃത മണല്‍ത്തൊഴിലാളികള്‍ക്കാണ് തൊഴില്‍ ലഭിക്കുക. തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ, മണല്‍ കൊണ്ടുപോകുന്നതിനുള്ള ചെലവ്, വൈദ്യുതിച്ചെലവ് എന്നിവ തുറമുഖ വകുപ്പില്‍നിന്നു മണലെടുക്കുന്ന സ്വകാര്യ കമ്പനി നേരിട്ടു വഹിക്കും.
തൊഴിലാളിക്കു കൂലിയിനത്തില്‍ പ്രതിധിനം 565 രൂപ നല്‍കും. പൂര്‍ണമായും ഓണ്‍ലൈന്‍വഴിയാണ് മണല്‍ വില്‍പന നടത്തുക. കരിഞ്ചന്തയില്‍ മണല്‍ വില്‍പന തടയാനാണ് ഈ നീക്കം. മണല്‍പാസ് ഹോളോഗ്രാം ചെയ്തു നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തു തുറമുഖവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൊന്നാനി നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി, പുറത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുധാകരന്‍, തൊഴിലാളി യൂനിയന്‍ നേതാക്കളായ ഗംഗാധരന്‍, യൂസുഫ്, റസാഖ്, ബാബു എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago