തൃക്കണാപുരം തടയണ: ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി
എടപ്പാള്‍: വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ തൃക്കണാപുരത്ത് സ്ഥിതി ചെയ്യുന്ന ഡാനിഡ ശുദ്ധജല പദ്ധതിയില്‍ ശുദ്ധജലമെത്തിക്കുന്നതിനായി ഭാരതപ്പുഴയില്‍ പമ്പ് ഹൗസിന് സമീപം നിര്‍മിക്കുന്ന താല്‍കാലി തടയണ നിര്‍മാണത്തിന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.
ടെന്‍ഡര്‍ മുപ്പതിന് തുറക്കുന്നതോടെ പദ്ധതി നിര്‍മാണത്തിന് തുടക്കമാകും. മുന്‍വര്‍ഷങ്ങളാല്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പരിസ്ഥിതി സൗഹൃദതടയണയാണ് നിര്‍മിക്കുന്നത്. പ്ലാസ്റ്റിക് ചാക്കുകളില്‍ മണല്‍ നിറച്ച് തടയണ നിര്‍മിക്കുന്നത് പുഴയുടെ നാശത്തിനും പരിസ്ഥിതി മലിനീകരണത്തിനും കാരണമാകുന്നുവെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം പരിസ്ഥിതി സംഘടനകള്‍ രംഗത്ത് വന്നിരുന്നു.
അതിനാല്‍ ഇത്തവണ പ്ലസിറ്റിക്ക് ചാക്കുകള്‍ക്ക് പകരമായി ചണ ചാക്കുകളാണ് തടയണ നിര്‍മിക്കുന്നതിനായി ഉയോഗിക്കുക. തടയണ നിര്‍മാണത്തിന് പത്തുലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. കുറ്റിപ്പുറത്ത് സ്ഥിരമായി തടയണ നിര്‍മിക്കണമെന്ന ആവശ്യം കാലങ്ങളായി നിലവിലുള്ളപ്പോഴാണ് വര്‍ഷംതോറും ലക്ഷങ്ങള്‍ ചെലവഴിച്ച് താല്‍കാലിക തടയണകള്‍ നിര്‍മിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."