തീരാത്ത പ്രശ്‌നങ്ങള്‍; പൊന്നാനി കോളിലെ കര്‍ഷകര്‍ ദുരിതത്തില്‍
മാറഞ്ചേരി: ഇത്തവണയും കോള്‍ കര്‍ഷകര്‍ പുഞ്ച കൃഷിക്കു തയാറെടുക്കുന്നതു പ്രയാസങ്ങള്‍ സഹിച്ച്. കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാരിനു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ട കോള്‍ വികസന സമിതി യോഗം ചേര്‍ന്നില്ലെങ്കിലും പാടശേഖര സമിതികള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയയായിരുന്നു. എന്നാല്‍, വിടാതെ പിന്തുടരുന്ന പ്രശ്‌നങ്ങള്‍ ഇത്തവണത്തെ കൃഷി മുടക്കമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
തുടര്‍ച്ചയായി ബണ്ട് തകരുന്നത് ഇവിടെ എല്ലാ വര്‍ഷവും ഉള്ളതാണ്. എല്ലാ കോള്‍പടവുകളില്‍നിന്നും പമ്പിങ് തുടങ്ങുമ്പോള്‍ നൂറടിതോട്ടില്‍ വെള്ളം ഉയരുകയും ബലക്ഷയമുള്ള ബണ്ടുകള്‍ തകരുകയും ചെയ്യും. കൃഷിഭൂമിക്കടിയിലുള്ള പൂത്തചേര്‍ മൂലം ബണ്ട് താഴ്ന്നുപോകുന്നതും തകര്‍ച്ചയ്ക്കു കാരണമാകുന്നു. ഇത്തവണയും ഇതുകാരണം തിരുത്തുമ്മല്‍ കോയില്‍പടവില്‍ പമ്പിങ് നിര്‍ത്തിവച്ചു.
ഇരുപതു ദിവസം മുന്‍പ് പമ്പിങ് ആരംഭിച്ച തിരുത്തുമ്മല്‍ കോള്‍പടവിലാണ് ബണ്ടില്‍ വിള്ളല്‍ കണ്ടതോടെ പമ്പിങ് നിര്‍ത്തിവയ്‌ക്കേണ്ടിവന്നത്. കഴിഞ്ഞ രണ്ടുവര്‍ഷം തുടര്‍ച്ചയായി ഇതേ പ്രശ്‌നത്തെ തുടര്‍ന്നു തരിശിട്ട പാടശേഖരമാണിത്. നാനൂറേക്കറിലധികം കൃഷി നശിച്ചിട്ടും കര്‍ഷകര്‍ക്കു വേണ്ട നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഡിസംബര്‍ പത്തുവരെ പമ്പിങ് നിര്‍ത്തിവയ്ക്കാനും അതിനുശേഷം യോഗം ചേര്‍ന്നു തീരുമാനമെടുക്കാനുമാണ് കര്‍ഷകര്‍ നിശ്ചയിച്ചിരിക്കുന്നത്.
ധനസഹായത്തിന് ഏറെ ആശ്രയിച്ചിരുന്ന സഹകരണ ബാങ്കുകള്‍ പ്രതിസന്ധിയിലായതു കര്‍ഷകരെ ഏറെ വലയ്ക്കുന്നു. പുഞ്ച കൃഷിയുടെ പ്രാരംഭഘട്ടമായ ഞാറ്റടി മുതല്‍ വിളവെടുപ്പുവരെ കര്‍ഷകര്‍ പണത്തിനായി ആശ്രയിക്കുന്ന പ്രഥമിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് ദിവസങ്ങളായി സ്തംഭിച്ചുകിടക്കുന്നത്. പലിശയില്ലാതെ ഏക്കറിന് 25,000 രൂപവരെ സംഘങ്ങള്‍ കര്‍ഷകര്‍ക്ക് അനുവദിക്കാറുണ്ട്.
ഇത്തരം പ്രശ്‌നങ്ങള്‍ തരണംചെയ്തപ്പോള്‍ വിത്തുകിട്ടാനില്ലാത്തതും കൃഷിക്കാര്‍ക്കു തിരിച്ചടിയായി. കോളില്‍ സാധാരണ ഉപയോഗിക്കാറുള്ള ജ്യോതി വിത്തിനാണ് ക്ഷാമം നേരിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."