വിജയം ബത്തേരിയിലെ ജനങ്ങള്‍ക്കുള്ള അംഗീകാരം: ഐ.സി ബാലകൃഷ്ണന്
സുല്‍ത്താന്‍ ബത്തേരി: വിജയം ബത്തേരിയിലെ ജനങ്ങള്‍ക്കുള്ള അംഗീകാരമെന്ന് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ. നാടിന് വേണ്ടിയും നാട്ടുകാര്‍ക്ക് വേണ്ടിയും ഇനിയും ഒരുപാട് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തി കൂടുതല്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാനാണ് ഈ ജനവിധി തന്നെ ചുമതലപ്പെടുത്തിയിരിക്കുന്നത്. കുടിയേറ്റ, ആദിവാസി മേഖലകളിലടക്കം ലഭിച്ച ജനപിന്തുണ എം.എല്‍.എയെന്ന നിലയില്‍ അവര്‍ക്കായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായി കാണുന്നു. കൂടുതല്‍ എളിമയോടെ ഇനിയുള്ള കാലവും ജനങ്ങള്‍ക്കിടയില്‍ നിന്ന് പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നത്.
ജനകീയപ്രശ്നങ്ങളില്‍ നേരിട്ട് ഇടപെടാനും, അതിന് പരിഹാരം കാണാനും ഇനിയുള്ള കാലവും ജനപ്രതിനിധിയായി ഒപ്പമുണ്ടാവും. തുടങ്ങിവെച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കാനും, പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കാനും, അവ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും പരിശ്രമിക്കും. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസവും സ്നേഹവും ഇനിയുള്ള കാലവും കാത്തുസൂക്ഷിക്കുമെന്നും, ബത്തേരിയിലെ എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും ഐ.സി ബാലകൃഷ്ണന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."