കരുളായി വനത്തില്‍ നടന്നത് മൂന്നാം വെടിവയ്പ്
കരുളായി: കരുളായി വനമേഖലയില്‍ മൂന്നു വര്‍ഷത്തിലധികമായി മാവോവാദി സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ് പൊലിസും മാവോവാദികളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. ഒരുമാസം മുന്‍പു മുണ്ടക്കടവുവച്ചു മാവോവാദികളും പൊലിസും തമ്മില്‍ വെടിയുതിര്‍ത്തിരുന്നു. ആറു റൗണ്ട് വെടിയുതിര്‍ത്തെങ്കിലും തലനാരിഴയ്ക്കു മാവോവാദികള്‍ രക്ഷപ്പെടുകയായിരുന്നു.
ഇന്നലെ കരുളായി വനത്തിലെ കടുന്നക്കാപ്പില്വച്ചു നടന്ന ഏറ്റുമുട്ടലില്‍ രണ്ടു മാവോവാദികള്‍ കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശ് സ്വദേശി കുപ്പുസ്വാമി എന്ന ദേവരാജന്‍, അജിത എന്നിവരാണ് മരിച്ചത്. എന്നാല്‍, ഇതുവരെ പൊലിസ് കൃത്യമായ വിവരം പുറത്തുവിട്ടിട്ടില്ല. ഐ.ജി അടക്കമുള്ള ഉന്നത പൊലിസ്, വനംവകുപ്പ് ഉദ്യോഗസ്ഥല്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. വനത്തിനുള്ളില്‍ കിടക്കുന്ന മാവോവാദികളുടെ മൃതദേഹങ്ങള്‍ ഇതുവരെ പുറത്തെത്തിച്ചിട്ടില്ല. മാത്രമല്ല, പൊലിസ് സംഘത്തില്‍പെട്ടവര്‍ ഇതുവരെ വനത്തില്‍നിന്നു പുറത്തേക്കു വരികയോ പുറത്തുള്ള ഉദ്യോഗ്സ്ഥര്‍ വനത്തിലേക്കു പ്രവേശിക്കുകയോ ചെയ്തിട്ടില്ല.
മാവോവാദി സംഘത്തില്‍ 11 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നുപേര്‍ മാത്രമാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ചിതറിയോടിയ സംഘാംഗങ്ങള്‍ വനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിച്ചതായാണ് വിവരം. ഏതു നിമിഷവും മറ്റൊരേറ്റുമുട്ടല്‍ ഉണ്ടാകാമെന്നതിനാലാണ് ഉന്നത ഉദ്യോഗസ്ഥര്‍ അകത്തേക്കു പ്രവേശിക്കാത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."