ആത്മധൈര്യമുണ്ടെങ്കില്‍ കാന്‍സറിനെ ചെറുത്തുതോല്‍പ്പിക്കാം: കൊല്ലം തുളസി
മേപ്പയ്യൂര്‍: ആത്മധൈര്യവും ദൈവസമര്‍പ്പണവുമുണ്ടെങ്കില്‍ കാന്‍സറിനെ തോല്‍പ്പിക്കാമെന്ന് സിനിമാ നടന്‍ കൊല്ലം തുളസി പറഞ്ഞു. കീഴരിയൂര്‍ സൗഹൃദ കൂട്ടായ്മ, മലബാന്‍ കാന്‍സര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സമഗ്ര കാന്‍സര്‍ നിര്‍ണയ ബോധവല്‍ക്കരണ യജ്ഞം ജീവനം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈസ് ചെയര്‍മാന്‍ സന്തോഷ് കാളിയത്ത് അധ്യക്ഷനായി. എയര്‍ബസ് സമര്‍പണം അഡ്വ. കെ. പ്രവീണ്‍കുമാര്‍ നിര്‍വഹിച്ചു. മലബാര്‍ കാന്‍സര്‍ സൊസൈറ്റി ചെയര്‍മാന്‍ ഡോ. വി.സി രവീന്ദ്രനെ സൗഹൃദ കൂട്ടായ്മ കണ്‍വീനര്‍ ആര്‍.ജെ ബിജു ആദരിച്ചു.
സിനിമാതാരം സോണിയ മല്‍ഹാര്‍, പഞ്ചായത്ത് അംഗം സവിത, സംഘാടക സമിതി കണ്‍വീനര്‍ ശശി, ജീവനം പി.ആര്‍.ഒ ദിനീഷ് ബേബി, രക്ഷാധികാരി മാലത്ത് സുരേഷ്, പഞ്ചായത്തംഗം രജിത കടവത്ത് വളപ്പില്‍, ചെയര്‍മാന്‍ തോട്ടത്തില്‍ പോക്കര്‍, കെ.കെ വിനു, പി.കെ ബാബു, കെ.കെ ദാസന്‍, എ.പി അസീസ്, കെ.പി മാധവന്‍, സി.പി രാഘവന്‍ നായര്‍, കുന്നുമ്മല്‍ നൗഷാദ്, ടി.കെ മനോജ് പ്രസംഗിച്ചു. ആറുഘട്ടങ്ങളിലായി നടക്കുന്ന കാന്‍സര്‍ വിമുക്ത പദ്ധതിയുടെ സമാപനത്തില്‍ സജ്ജീവനം മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ് വഴി സ്‌കാനിങ്, ടെലി കണ്‍സള്‍ട്ടേഷന്‍, സ്‌ക്രാപ് എഫ്.എല്‍.എസി, ബ്ലഡ് ടെസ്റ്റുകള്‍ എന്നിവ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."