ഇടതുമുന്നണിയുടെ രാപ്പകല്‍ സമരത്തില്‍ കോണ്‍ഗ്രസ് നേതാവും
വടകര: കേന്ദ്രത്തിന്റെ സഹകരണമേഖലയോടുള്ള വിവേചനത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് നടത്തുന്ന രാപ്പകല്‍ സമരത്തില്‍ കോണ്‍ഗ്രസ് നേതാവ് പങ്കെടുത്തത് ചര്‍ച്ചയായി. കോണ്‍ഗ്രസില്‍ സസ്‌പെന്‍ഷനിലിരിക്കുന്ന നേതാവും തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ തിരുവള്ളൂര്‍ മുരളിയാണ് രണ്ടിടങ്ങളില്‍ സമരത്തില്‍ പങ്കെടുത്തത്. ഒന്നിച്ചുള്ള സമരത്തില്‍ പങ്കെടുക്കില്ലെന്ന കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ നിര്‍ദേശം ഉള്ളപ്പോഴാണ് മുരളി ഇടതു സമരത്തില്‍ പങ്കെടുത്തത്. കീഴല്‍മുക്കിലും വടകര പുതിയ സ്റ്റാന്റിലും നടന്ന സമരങ്ങളിലാണ് ഇദ്ദേഹം സംബന്ധിച്ചത്. എല്‍.ഡി.എഫ് ക്ഷണിച്ചതിനാലാണ് പോയതെന്നും കെ.പി.സി.സി പ്രസിഡന്റിന്റെ ഉത്തരവ് രമേശ് ചെന്നിത്തലയും മറ്റും പാലിക്കുന്നില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് തിരുവള്ളൂര്‍ മുരളിയെ വടകരയിലെ ഡി.വൈ.എഫ്.ഐ നേതൃത്വം അനാശ്യാസം ആരോപിച്ച് അപമാനിച്ചിരുന്നു. ഇക്കാര്യം സംസ്ഥാനതലത്തില്‍തന്നെ വലിയ വിഷയമായപ്പോള്‍ ഡി.വൈ.എഫ്.ഐ നേതൃത്വത്തിനെതിരേ പൊലിസ് നടപടിയെടുക്കുന്നില്ലെന്ന പരാതിയുമായി തിരുവള്ളൂര്‍ മുരളി അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരേ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഐ ഗ്രൂപ്പിന്റെ വടകരയിലെ ശക്തനായ വക്താവായിരുന്ന മുരളിയെ ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയില്‍നിന്നും സസ്‌പെന്റ് ചെയ്തത്. എന്നാല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച അദ്ദേഹം തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നില്ല. മുരളിയുടെ എല്‍.ഡി.എഫ് സമരത്തോടുള്ള അനുഭാവം വരുംദിവസങ്ങളില്‍ കോണ്‍ഗ്രസിനുള്ളില്‍ വിവാദങ്ങള്‍ക്ക് കാരണമാകുമെന്നത് തീര്‍ച്ചയാണ്.ടടട
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."