അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന കോഴിക്കടകള്‍ അടച്ചുപൂട്ടി
ഫറോക്ക്: ലൈസന്‍സില്ലാതെ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന കോഴിക്കടകള്‍ കോര്പറേഷന് അധികൃതര്‍ പൂട്ടിച്ചു. ചറുവണ്ണൂര്-നല്ലളം മേഖലയിലെ മൂന്നു കോഴിക്കടകളാണ് കോര്പറേഷന് മേഖലാ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമാണെന്ന് കണ്ടെത്തി അടച്ചുപൂട്ടാന്‍ നടപടി സ്വീകരിച്ചത്.
വാകയില്‍ സലീം ഓമാനൂര്‍, സിയാദ് വി.കെ വദ്യരങ്ങാടി, റസാക്ക് നടുക്കണ്ടി ചാലിയം എന്നിവരുടെ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്.
മേഖലയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന മുഴുവന്‍ സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു കോര്പറേഷന് ആരോഗ്യവിഭാഗം അറിയിച്ചു.
ദേശീയപാതയോരത്ത് മാലിന്യം നിക്ഷേപിക്കുന്നതിനെതിരേയും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാത്രികാല പെട്രോളിങ്ങും ശക്തിപ്പെടുത്തി.
ഇരുചക്രവാഹനങ്ങളിലെത്തി പാതയോരത്തും മറ്റും മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരേയും പൊലിസില്‍ പരാതി ലഭിച്ചിട്ടുണ്ട്. മാങ്കുനി തോടിലേക്കു വീടുകളില്‍ നിന്നും വിവിധ സ്ഥാപനങ്ങളില്‍ നിന്നും മലിനജലം ഓഴുക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ക്കും നോട്ടിസ് നല്‍കിയതായി ചെറുവണ്ണൂര്‍-നല്ലളം മേഖല ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."