ചിത്രരചനയില്‍ പുത്തന്‍ ശൈലികള്‍ തീര്‍ത്ത് ശേഖര്‍ അയ്യന്തോള്‍
കോഴിക്കോട്: കര്‍ഷക കുടുംബത്തില്‍ ജനിച്ച തന്റെ ജീവിതചിത്രങ്ങള്‍ കാന്‍വാസില്‍ വരച്ചിട്ട് ആസ്വാദക ഹൃദയം കവരുകയാണ് ശേഖര്‍ അയ്യന്തോള്‍. 44 വര്‍ഷം മുന്‍പ് മലയാളികളെ അക്രിലിക് ചിത്രരചനാ രീതി പരിചയപ്പെടുത്തിയ ശേഖര്‍ അയ്യന്തോള്‍ പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ രചനാ ശൈലിയുമായാണ് ഇപ്പോള്‍ ലളിതകലാ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.
ഖജുരാഹോ എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണവും ഡിജിറ്റല്‍ ശൈലിയില്‍ തീര്‍ത്ത ചിത്രങ്ങളാണ്. തന്റെ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്കു ജന്മദിനാശംസകളറിയിക്കാന്‍ അയ്യന്തോള്‍ സ്വന്തം കൈപ്പടയില്‍ ഡിജിറ്റല്‍ രചനാശൈലിയില്‍ വരച്ച ചിത്രങ്ങളാണ് സമ്മാനിക്കുക. ഇത്തരത്തിലുള്ള 110 ചിത്രങ്ങള്‍ 'ഹനീഫ മുതല്‍ അയ്യന്‍ വരെ' എന്ന് പേരില്‍ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്.
ഇന്ത്യന്‍ പതാകയും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ബാബരി മസ്ജിദ് പൊളിക്കുന്നതും പശ്ചാത്തലത്തിലാക്കി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രാര്‍ഥന നടത്തുന്ന ചിത്രം പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണമാണ്. ഡിസംബര്‍ ആറിനു ബാബരി മസ്ജിദ് സംഘപരിവാര്‍ ശക്തികള്‍ പൊളിച്ചുമാറ്റിയപ്പോള്‍ കേരളത്തില്‍ സമാധാനം നിലനിര്‍ത്താന്‍ വേണ്ടി പരിശ്രമിച്ചത് ശിഹാബ് തങ്ങളാണെന്ന് ശേഖര്‍ അയ്യന്തോള്‍ പറയുന്നു. പ്രദര്‍ശനം 27 വരെ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."