രാഷ്ട്രീയ അക്രമത്തിനിരയായ വീടുകള്‍ സന്ദര്‍ശിച്ചു
കണ്ണൂര്‍: ജില്ലയില്‍ രാഷ്ട്രീയ അക്രമത്തിനിരയായവരുടെ വീടുകള്‍ പീപ്പിള്‍സ് ഇനീഷ്യേറ്റീവ് ഫോര്‍ പീസ് ആന്‍ഡ് പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് സംഘടനയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. കണ്ണൂരില്‍ സമാധാനം ഉറപ്പുവരുത്തുന്നതിനായി 14ന് കോഴിക്കോട് ചേര്‍ന്ന കൂട്ടായ്മയിലെ തീരുമാനപ്രകാരമായിരുന്നു സന്ദര്‍ശനം. പിണറായിയില്‍ കൊല്ലപ്പെട്ട രമിത്തിന്റെയും അഞ്ചരക്കണ്ടി പടുവിലായില്‍ കൊല്ലപ്പെട്ട കെ മോഹനന്റെയും വീടുകള്‍ സംഘം സന്ദര്‍ശിച്ചു. സാന്ത്വനസ്പര്‍ശ യാത്രയില്‍ ലേബര്‍ ഇന്ത്യ ചെയര്മാന് സന്തോഷ് ജോര്‍ജ് കുളങ്ങര, പീപ്പിള്‍സ് ഇനിഷ്യേറ്റീവ് ചെയര്മാന് അഡ്വ. ശിവന് മഠത്തില്‍, ഫാ. സ്കറിയാ കല്ലൂര്‍ (യൂത്ത് പീസ് ഫോറം), ലേബര്ഇന്ത്യാ കോളജിലെ വിദ്യാര്‍ഥികള്‍, ലാലി ജോര്‍ജ്, ഗ്രിഗറി ജോണ്‍ ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."