HOME
DETAILS
MAL
രമിത്ത് വധം: ഗൂഡാലോചന നടത്തിയത് മുഖ്യമന്ത്രിയുടെ പിണറായിയിലെ ക്യാംപ് ഓഫിസില്‍; കെ സുരേന്ദ്രന്
backup
November 25 2016 | 04:11 AM
തലശ്ശേരി: രമിത്ത് വധം സി.ബി.ഐ അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പറഞ്ഞു. തലശ്ശേരി പുതിയ ബസ്റ്റാന്റ് പരിസരത്ത് ബി.ജെ.പി തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്. രമിത്ത് വധക്കേസ് ഗൂഡാലോചന നടത്തിയത് മുഖ്യമന്ത്രിയുടെ പിണറായിലെ ക്യാംപ് ഓഫിസില്‍ വച്ചാണെന്നും കൊലക്കു ശേഷം പ്രതികള്‍ പൊലിസ് കസ്റ്റഡിയിലാകുന്നതു വരെ ഒളിവില്‍ കഴിഞ്ഞത് ക്യാംപ് ഓഫിസിലായിരുന്നെന്നും സുരേന്ദ്രന് പറഞ്ഞു.
ഫസല്‍ വധക്കേസുമായി ബന്ധമില്ലാത്ത ആര്.എസ്.എസ് പ്രവര്‍ത്തകനെ ഭീകരമായി മര്‍ദ്ദിച്ച ശേഷം ഇല്ലാക്കഥ പറയിപ്പിക്കയാണെന്നും അദ്ദേഹംപറഞ്ഞു. യോഗത്തില്‍ ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് എം.പി സുമേഷ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."