എല്‍.ഡി.എഫ് രാപ്പകല്‍ സമരം തുടങ്ങി
കണ്ണൂര്‍: നോട്ട് അസാധുവാക്കലിനെ തുടര്‍ന്നു ജനങ്ങള്‍ക്കുണ്ടായ ദുരിതത്തിന് അറുതിവരുത്തണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് രാപകല്‍ സത്യഗ്രഹം തുടങ്ങി.
കണ്ണൂര്‍ നഗരത്തിലും ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത് നഗരസഭാ കേന്ദ്രങ്ങളിലുമായി നടക്കുന്ന സത്യഗ്രഹം ഇന്നു രാവിലെ 10ന് സമാപിക്കും. കറന്‍സി നിരോധനത്തിന്റെ പേരില്‍ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഏശുന്നില്ലെന്നു സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു.
കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിനു സമീപം നടക്കുന്ന രാപകല്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധി സഭകളില്‍ രണ്ടുവാക്കെങ്കിലും പറയാത്ത പ്രധാനമന്ത്രി രാജ്യത്തിനു നാണക്കേടാണ്.
ഒരു പ്രതിമയെപോലെ പാര്‍ലമെന്റില്‍ മൗനി ബാബയായാണ് ഉണ്ടായിരുന്നത്. രാജ്യത്തിനു വേണ്ടിയാണു കുടുംബം മുഴുവന്‍ ഉപേക്ഷിച്ചതെന്നു മോദി പറയുന്നു. മതഭ്രാന്ത് പ്രസ്ഥാനമായ ആര്‍.എസ്.എസില്‍ പ്രവര്‍ത്തിക്കാനാണ് കുടുംബം ഉപേക്ഷിച്ചതെന്നും പി ജയരാജന്‍ ആരോപിച്ചു.
കളരിയില്‍ ഷുക്കൂര്‍ അധ്യക്ഷനായി. കെ.പി സുധാകരന്‍, വെള്ളോറ രാജന്‍, അഷ്‌റഫ് പുറവൂര്‍, എം ഉണ്ണികൃഷ്ണന്‍, വി.വി രാധാകൃഷ്ണന്‍, പി.വി നരേന്ദ്രന്‍ സംസാരിച്ചു.
പാപ്പിനിശ്ശേരി : സഹകരണമേഖലയെ തകര്‍ക്കുക,സാമ്പത്തിക അടിയന്തിരാവസ്ഥ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് കൊണ്ടുള്ള എല്‍.ഡി.എഫ് രാപ്പകല്‍ ധര്‍ണ പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപം ആരംഭിച്ചു.
ഉദ്ഘാടനം പി.രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. ഒ.വി നാരായണന്‍, പി.കെ നാരായണന്‍, പി.പി ദിവ്യ, എന്‍.ഉണ്ണികണ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."