സര്‍സയ്യിദില്‍ ദ്വിദിന ദേശീയ സെമിനാര്‍ ഇന്നു മുതല്‍
തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍സയ്യിദ് കോളജ് ഫിസിക്സ് വിഭാഗത്തിന്റെയും കേരള സംസ്ഥാന സാങ്കേതിക പരിസ്ഥിതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ റേഡിയേഷന്-മെഡിക്കല്‍ ഇന്‍ഡസ്ട്രിയല്‍ ആന്റ് റിസര്‍ച്ച് ആപ്ലിക്കേഷന്‍സ് എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. 25, 26 തിയതികളില്‍ നടക്കുന്ന സെമിനാര്‍ ഇന്നു രാവിലെ 9.30ന് കലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. പരിയാരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ സുധാകരന് മുഖ്യപ്രഭാഷണം നടത്തും. രാജ്യത്തെ വിവിധ കോളജുകളില്‍ റേഡിയേഷന് ഫിസിക്സില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികളും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 26ന് വൈകുന്നേരം നാലിനു സമാപന സമ്മേളനത്തില്‍ സര്‍സയ്യിദ് കോളജ് ഗവേണിങ് ബോഡി ചെയര്മാന് കെ അബ്ദുല്‍ ഖാദര്‍ മുഖ്യാതിഥിയായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. കെ.എം പ്രദീപ്, ഡോ. ടി.പി നഫീസ ബീവി, സി.പി മുനീര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."