സഫയുടെ മുന്നില്‍ നിങ്ങള്‍ ഒന്നും വലിച്ചെറിയരുത്
ഷൊര്‍ണൂര്‍: സഫയുടെ മുന്നില്‍ നിങ്ങള്‍ വലിച്ചെറിയുന്നതെല്ലാം ഉപകരണങ്ങളും കൗതുക വ്‌സതുക്കളുമാക്കും. യു.പി.വിഭാഗം പാഴ്‌വസ്തുകള്‍ ഉപയോഗിച്ചുളള നിര്‍മാണത്തിലാണ് 80 ലേറെ പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് വിവിധ തരത്തിലുളള കളിപാട്ടങ്ങളും കൗതുക വസ്തുക്കളുമുണ്ടാക്കിയിരിക്കുന്നത്.
തിരുവനന്തപുരം പുനലൂര്‍ ഡെയ്ല്‍ വ്യൂ യൂ.പി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് സഫ. വിദേശത്ത് ജോലിചെയ്യുന്ന തിരുവനന്തപുരം പെന്മുടി നെടുമങ്ങാട് ഹസീന മന്‍സില്‍ കൊച്ചുകരിക്കകം മുഹമ്മദ് കലാം ഷാജി, ഷീജ ദമ്പതികളുടെ ഇളയ മകളാണ് ആറാം ക്ലാസ് വിദ്യാര്‍ഥിയായ സഫ.
പഴയ ചിരട്ട, പൊട്ടിയ പാത്രങ്ങള്‍, പ്ലാസ്റ്റിക്ക് കടലാസുകള്‍, തകര പൊട്ടുകള്‍, പഴയ ക്ലോക്കുകള്‍, കമുങ്ങിന്‍ പാള, പ്ലാസ്റ്റിക്ക് കയര്‍, ഈര്‍ക്കിലകള്‍, പഴയ ബ്രഷ്, ചകിരി, മിഠായി കടലാസുകള്‍, മുളകമ്പുകള്‍ അടക്കം നമ്മള്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുന്ന പാഴ് വസ്തുകളെല്ലാം ഈ മിടുക്കി മനോഹമായി പരിവര്‍ത്തനം ചെയ്യും.
സഹോദരി റിസ്‌വാന ഷാജ് പ്ലസ്ടു വിദ്യാര്‍ഥിയാണ്. സ്വയം പഠിച്ചുണ്ടാക്കിയതാണ് ഈ കൗതുക വസ്തു നിര്‍മാണമെന്ന് സഫ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."