വിദ്യാഭ്യാസരംഗത്ത് അന്താരാഷ്ട്ര നിലവാരം സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി സി. രവീന്ദ്രനാഥ്
ശാസ്‌ത്രോത്സവങ്ങളില്‍ നല്ല രിതിയിലുളള ഗവേഷണമാതൃകകള്‍ ഉണ്ടാകണമെന്നും ഇത്തരം ഗവേഷണങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി
ഷൊര്‍ണൂര്‍: വിദ്യാഭ്യാസരംഗം അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവിന്ദ്രനാഥ് അറിയിച്ചു.
ഷൊര്‍ണൂരില്‍ ആരംഭിച്ച സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഓദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി . ശാസ്‌ത്രോത്സവങ്ങളില്‍ നല്ല രിതിയിലുളള ഗവേഷണമാതൃകകള്‍ ഉണ്ടാകണം. ഇത്തരം ഗവേഷണങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. മേളയുടെ ഭാഗമായി നാടന്‍കലാരൂപങ്ങള്‍,താളമേളകള്‍,മുത്തുകുടകള്‍,തോല്‍പാവകൂത്തുകള്‍ എന്നിവ ഉള്‍പ്പെട്ട വര്‍ണശബളമായ ഘോഷയാത്ര.
മുഖ്യവേദിയായ ഷൊര്‍ണ്ണൂര്‍ കെ.വി.ആര്‍.ഹൈസ്‌കൂളിലാണ് സമാപിച്ചത്. തുടര്‍ന്ന് ഇവിടെയാണ് ഉദ്ഘാടന പരിപാടി നടന്നത്. ജനപ്രതിധികള്‍,സ്വാഗതസംഘം ഭാരവാഹികള്‍,അധ്യാപകര്‍,വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ഘോഷയാത്രയില്‍ പങ്കെടുത്തു.
നവംബര്‍ 23മുതല്‍ 27വരെ 183 ഇനങ്ങളിലായി ആറു വേദികളില്‍ നടക്കുന്ന ശാസ്‌ത്രോത്സവത്തില്‍ ശാസ്ത്രം, പ്രവൃത്തിപരിചയം, ഗണിതശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഐ.ടി വിഭാഗങ്ങളിലായി 7000ത്തോളം ശാസ്ത്ര പ്രതിഭകള്‍ പങ്കെടുക്കും.
മേളയോടനുബന്ധിച്ച് തൊഴിലധിഷ്ഠിത വൊക്കേഷനല്‍ എക്‌സ്‌പോയും തൊഴില്‍ മേളയും നവംബര്‍ 26 വരെ നടക്കും.തൊഴില്‍മേളയില്‍ തൊഴിലവസരങ്ങളുമായി 40-തോളം സ്ഥാപനങ്ങളും പങ്കെടുക്കും.
പി.കെ.ശശി എം.എല്‍.എ അധ്യക്ഷനായി.എം.എല്‍.എമാരായ വി.ടി.ബല്‍റാം, എന്‍.ഷംസുദ്ദിന്‍, നഗരസഭാചെയര്‍പേഴ്‌സണ്‍ വി. വിമല, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍, അഡീഷനല്‍ ഡയറക്ടര്‍ ജിമ്മി കെ.ജോസ്, മറ്റു ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യേഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."