കാന്തപുരത്തിന് താക്കീതായി ആദര്‍ശ വിശദീകരണ സമ്മേളനം
മണ്ണാര്‍ക്കാട്: കാന്തപുരം നേതൃത്വം നല്‍കുന്ന മത സംഘടയുടെ പേര് മാറ്റി രാഷ്ട്രീയപാര്‍ട്ടിയായി പ്രഖ്യാപിക്കമെന്ന് മണ്ണാര്‍ക്കാട് നടന്ന എസ്.കെ.എസ്.എസ്.എഫ് ആദര്‍ശ വിശദീകരണ സമ്മേളനം അഭിപ്രായപ്പെട്ടു. മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്ത കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പൊതു സമൂഹത്തില്‍ ഇളിഭ്യനായതായതായും, പൊതു സമൂഹം അദ്ദേഹത്തിന്റെ വാക്ക് ചവറ്റുകൊട്ടയിലേക്ക് എറിഞ്ഞതായും നേതാക്കള്‍ കുറ്റപ്പെടുത്തി. കാലാകാലങ്ങളില്‍ മാറി മാറി വരുന്ന രാഷ്ട്രീയക്കാര്‍ക്ക് കപട ആദര്‍ശവാദം പറഞ്ഞ് സ്വന്തം അണികളുടെ വോട്ടുകള്‍ക്ക് കച്ചവടം നടത്തുന്നയാളാണ് കാന്തപുരം.
ഒരു നിരപരാധിയെ ഇവിടെ ശിക്ഷിക്കാന്‍ അനുവദിക്കില്ലെന്ന കാരണത്താലാണ് എസ്.കെ.എസ്.എസ്.എഫും നേതാക്കളും രാഗത്തിറങ്ങിയതെന്നും, ധര്‍മ്മവും, അധര്‍മ്മവും തമ്മിലുളള പോരാട്ടത്തില്‍ ധര്‍മ്മത്തിനൊപ്പമാണ് നിലകൊണ്ടതെന്നും സമ്മേളനം ഉണര്‍ത്തി.
തിരഞ്ഞെടുപ്പുകളില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആരെയൊക്കെയൊ തോല്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവൊ അവരെല്ലാം വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച ചരിത്രമാണുളളതെന്നും സമ്മേളനത്തില്‍ നേതാക്കള്‍ ഉണര്‍ത്തി.
മണ്ണാര്‍ക്കാട് എസ്.കെ.എസ്.എസ്.എഫ് നടത്തിയ ആദര്‍ശ സമ്മേളനം കാന്തപുരത്തിന്റെ കപട രാഷ്ട്രീയ പ്രവര്‍ത്തനത്തിനുളള തിരിച്ചടിയായി. ഒറ്റദിവസം കൊണ്ട് സംഘടിപ്പിച്ച പരിപാടി വീക്ഷിക്കാന്‍ വന്‍ജനമാണ് തടിച്ചുകൂടിയത്.
നേരത്തെ നെല്ലിപ്പുഴയില്‍ നടത്താന്‍ തീരുമാനിച്ച പരിപാടി മഴ കാരണം പിന്നീട് കുന്തിപ്പുഴയിലെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിയാണ് നടത്തിയത്. കമ്മ്യൂണിറ്റി ഹാള്‍ നിറഞ്ഞു കഴിഞ്ഞ ജനം റോഡരികുകളിലും സമീപ പ്രദേശങ്ങളിലും തിങ്ങി നിറഞ്ഞു. പരിപാടി കാണുവാനും കേള്‍ക്കുന്നതിനും എല്‍.സി.ഡി അടക്കമുളള സംവിധാനങ്ങള്‍ ഒരുക്കി സംഘാടകര്‍ മാതൃകയായി.
സമ്മേളനം സമസ്ത ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ ആമുഖ പ്രഭാഷണം നടത്തി.
നാസര്‍ ഫൈസി കൂടത്തായി, അബ്ദുസ്സസ്സമദ് പൂക്കോട്ടൂര്‍, മുസ്തഫ അഷ്‌റഫി കക്കുപടി തുടങ്ങിയവര്‍ ആദര്‍ശ വിശദീരണത്തിന് നേതൃത്വം നല്‍കി. അഡ്വ.എന്‍ ഷംസുദ്ദീന്‍ മുഖ്യാഥിതിയായിരുന്നു. സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സി.കെ മുഹമ്മദ്കുട്ടി ഫൈസി, സി.മുഹമ്മദാലി ഫൈസി, സി.എ.എം.എ കരീം, കളത്തില്‍ അബ്ദുല്ല, പി.എ തങ്ങള്‍, മരക്കാര്‍ മാരായമംഗലം, അഡ്വ.ടി.എ സിദ്ദീഖ്, ടി.എ സലാം മാസ്റ്റര്‍, സി. മുഹമ്മദ് ബഷീര്‍, സി.പി ബാപ്പു മുസ്‌ലിയാര്‍, ഹബീബ് ഫൈസി കോട്ടോപ്പാടം, ശമീര്‍ ഫൈസി കോട്ടോപ്പാടം, ടി.ടി ഉസ്മാന്‍ ഫൈസി, കെ.സി അബൂബക്കര്‍ ദാരിമി, ഇ.അലവി ഫൈസി, വരവത്ത് കരീം മുസ്‌ലിയാര്‍, ബഷീര്‍ തെക്കന്‍, മുഹമ്മദാലി മാസ്റ്റര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."