തൃത്താലയിലെ തോല്‍വിയില്‍ ഞെട്ടല്‍ മാറാതെ സി.പി.എ നേത്യത്വം
ആനക്കര: തൃത്താലയിലെ തോല്‍വിയില്‍ ഞെട്ടല്‍ മാറാതെ സി.പി.എ നേത്യത്വം. നിയമസഭാതെരെഞ്ഞടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ കനത്തതോല്‍വിയാണ് സി.പി.എം നേതൃരലത്വത്തെ വെട്ടിലാക്കിയത്. പാര്‍ട്ടിയില്‍ നിന്നുണ്ടായ വ്യാപകമായ വോട്ട് ചോര്‍ച്ചയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി വി.ടി.ബല്‍റാംമിന്റെ മൂന്നിരട്ടി ഭൂരിപക്ഷത്ത് വിജയിക്കാന്‍ ഇടവരുത്തിയത്. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന്റെ തുടക്കം മുതല്‍ തന്നെ സി.പി.എമ്മില്‍ ആശയകുഴപ്പം നേരിട്ടിരുന്നു.
കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളെ കണ്ടെത്തിയെങ്കിലും ആ സമയത്തൊന്നും തൃത്താലയില്‍ സ്ഥാനാര്‍ഥികണ്ടെത്താന്‍ പാര്‍ട്ടി നേത്യത്വത്തിന് കഴിഞ്ഞിരുന്നില്ല. തൃത്താല ലോക്കല്‍ കമ്മിറ്റിയില്‍ തന്നെ മത്സരിച്ച് ജയിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥികള്‍ ഉണ്ടായിരിക്കെ ഇവിടെ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് ഒരാളുടെ പേരുപോലും നിര്‍ദ്ദേശിക്കാന്‍ ഏരിയ കമ്മറ്റി തയ്യാറായിരുനില്ല. ഇതുമൂലമാണ് ജില്ലാ നേത്യത്വം നിശ്ചയിച്ച സ്ഥാനാര്‍ഥിയെ വരിക്കാന്‍ തൃത്താലക്കാര്‍ തയ്യാറാവേണ്ടിവന്നത്. ഏരിയ കമ്മറ്റിയിലുളള പ്രമുഖര്‍ക്കെല്ലം മത്സരിക്കണമെന്ന മോഹം ഉളളില്‍ വെച്ചതാണ് ഏകകണ്ഠമായി ഒരാളുടെ പേര് നിര്‍ദ്ദേശിക്കാന്‍ കഴിയാതെ പോയത്. ഇത് സി.പി.എം അണികളിലും ആശയകുഴപ്പം സ്യഷ്ട്ടിച്ചിരുന്നു. മണ്ഡലത്തിന് പുറത്ത് നിന്നുളള വനിതാ സ്ഥാനാര്‍ഥിയായതോടെ ആശയകുഴപ്പം ഇരട്ടിയായി. ഇത് പരമാവധി യു.ഡി.എഫ് നേതൃത്വം മുതലെടുക്കുകയും സി.പി.എമ്മിലെ ന്യൂന പക്ഷവോട്ടുകള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിക്കാതെ പോകുകയും ചെയ്തു. സി.പി.എമ്മിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിയത് ഇവിടെയാണ്.
അതേസമയം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിന് ശേഷം പാര്‍ട്ടിയും മുന്നണിയും എണ്ണയിട്ട യന്ത്രം പോലെ കൃത്യമായി പ്രവര്‍ത്തിച്ചിട്ടും ഉണ്ടായ ഈ തിരിച്ചടിയാണ് സി.പി.എമ്മിനെ ഞെട്ടിച്ചിരിക്കുന്നത്. സ്ഥാനാര്‍ഥി മണ്ഡലത്തിന് പുറത്ത് നിന്നായിട്ട് പോലും മണ്ഡലം തിരിച്ചുപിടിക്കാനുള്ള ആവേശം അണികളിലെത്തിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു.
വോട്ട് ചോരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിച്ചും വോട്ടര്‍മാരെ പോളിംഗ് ബൂത്തിലെത്തിക്കാന്‍ പ്രത്യേകം വളണ്ടിയര്‍മാരെ സജ്ജമാക്കിയും മുന്‍ കാലങ്ങളേക്കാള്‍ സജീവമായാണ് ഇടതുപക്ഷം പ്രവര്‍ത്തിച്ചത്. സോഷ്യല്‍മീഡിയയിലൂടെ വി.ടി ബല്‍റാമിനെ കടന്നാക്രമിച്ച് സൈബര്‍ സഖാക്കളും തന്ത്രങ്ങളൊരുക്കി. എന്നാല്‍ കടുത്ത സി.പി.എം പ്രവര്‍ത്തകരുടെ വീട്ടില്‍ നിന്നുള്ള വോട്ടുകള്‍ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ചോരാനിടയാക്കി. ഈ തിരിച്ചറിവാണ് സി.പി.എം നേതൃത്വത്തിന് ഉറക്കം നഷ്ടപ്പെടുത്തുന്നത്. യു.ഡി.എഫ് നേതൃത്വം പോലും ലീഡ് പ്രതീക്ഷിക്കാത്ത പരുതൂര്‍, തിരുമിറ്റക്കോട് പഞ്ചായത്തുകളില്‍ ബല്‍റാമിന് ലീഡ് നല്‍കിയതും 4500 വോട്ട് വരെ എല്‍.ഡി.എഫ് ലീഡ് നേടേണ്ട പഞ്ചായത്തില്‍ കേവലം 1768 വോട്ടില്‍ ഒതുങ്ങിയതും വോട്ട് ചോര്‍ച്ചക്കുള്ള തെളിവാണ്.
സി.പി.എം ഭരിക്കുന്ന പഞ്ചായത്തുകളായ ആനക്കര, പഞ്ചായത്തില്‍ നിന്ന് 1726 വോട്ടും, പട്ടിത്തറയില്‍ നിന്ന് 2996 റും, കപ്പൂരില്‍ നിന്ന് 2577 ഴും, തൃത്താലയില്‍ നിന്ന് 1562 ഉം, പരുതൂരില്‍ നിന്ന് 1383 ഉം തിരുമിറ്റക്കോട് നിന്ന് 562 വോട്ടും കൂടുതല്‍ നേടാന്‍ വി.ടി.ബല്‍റാമിനും കഴിഞ്ഞു. ഇതില്‍ സി.പി.എം ഭരിക്കുന്ന നാഗലശ്ശേരി പഞ്ചായത്തില്‍ നിന്ന് മാത്രമാണ് 1768 വോട്ട് എല്‍.ഡി.എഫിന് കൂടുതലായി നേടാന്‍ കഴിഞ്ഞത്.
യു.ഡി.എഫ് ഭരിക്കുന്ന ചാലിശ്ശേരിയില്‍ 1579 വോട്ടും വി.ടി.ബല്‍റാമിന് കൂടുതലായി ലഭിച്ചതോടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സുബൈദ ഇസ്ഹാഖ് എട്ട് നിലയില്‍ പൊട്ടുകയായിരുന്നു. മണ്ഡലത്തിലെ എട്ടില്‍ ഏഴ് പഞ്ചായത്തുകളും, ബ്ലോക്ക് പഞ്ചായത്തും സി.പിഎം ഭരിക്കുമ്പോഴാണ് വ്യാപകമായ വോട്ട് ചോര്‍ച്ച ഉണ്ടായതെന്നതാണ് സി.പി.എം നേതൃത്വത്തെ വെട്ടിലാക്കിയത്. ഇപ്പോള്‍ സ്വന്തം പാര്‍ട്ടിയിലുള്ളവരെ പോലും വിശ്വസിക്കാന്‍ കഴിയാത്തവസ്ഥയിലാണ് നേതൃത്വം.
2011 ല്‍ നടന്ന നിയമസഭാ തെരെഞ്ഞടുപ്പില്‍ ബ്ലോക്ക് പഞ്ചായത്ത്, ആനക്കര, കപ്പൂര്‍, ചാലിശ്ശേരി, തിരുമിറ്റക്കോട് എന്നീ പഞ്ചായത്തുകള്‍ പോലും യൂ.ഡി.എഫ് ഭരിക്കുന്ന സമയത്ത് കേവലം 3157 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.മമ്മിക്കുട്ടി തോറ്റത്. ഇന്ന് എട്ടില്‍ ഏഴും ബ്ലോക്ക് പഞ്ചായത്തും കൈയ്യിലുണ്ടായിട്ടുപോലും ദയനീയ തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് സി.പി.എം. ഈ തോല്‍വി സി.പി.എം നേതൃത്വം ഇരന്നു വാങ്ങിയതെന്നാണ് അണികളുടെ ഇടയിലുളള സംസാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."