വേനല്‍ മഴ ലഭിച്ചതോടെ വ്യാപകമായി ഇഞ്ചികൃഷി
ആലത്തൂര്‍: വേനല്‍ മഴ ലഭിച്ചതോടെ വ്യാപകമായി ഇഞ്ചികൃഷി തുടങ്ങി. മലയോരങ്ങളിലും തരിശുഭൂമിയിലും കരപാടങ്ങളിലുമാണ് ഇഞ്ചികൃഷി തുടങ്ങിയത്. ഇക്കുറി വേനല്‍മഴ ഏതാനും ആഴ്ചകള്‍ വൈകിയത് ഇഞ്ചികൃഷിയും വൈകിപ്പിച്ചു.
എങ്കിലും ഇഞ്ചിക്ക് അനുയോജ്യമായ കാലാവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ഇഞ്ചി കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ഇഞ്ചിക്കും ചുക്കിനും വിലകുറവായിരുന്നെങ്കിലും ഇക്കുറി ഇഞ്ചികൃഷിയുടെ വിലയില്‍ കുറവൊന്നും വന്നിട്ടില്ല. വര്‍ഷങ്ങളായി ഈ കൃഷിചെയ്തു വരുന്നവര്‍ ലാഭവും നഷ്ടവും നോക്കാതെ കൃഷിയില്‍ തുടരുകയാണ്. പാട്ടത്തിന് സ്ഥലമെടുത്താണ് കൃഷി. ഏക്കറിന് പതിനായിരം രൂപ മുതല്‍ 50,000 രൂപവരെ പാട്ടമുള്ള ഭൂമിയുണ്ട്. ഭൂമിയുടെ സ്വഭാവമനുസരിച്ച് പാട്ടവിലയിലും മാറ്റംവരും. ഇതിനാല്‍ തരിശുഭൂമിയിലാണ് ഇഞ്ചികൃഷി കൂടുതല്‍. ചിറ്റൂര്‍ മേഖലയിലാണ് ഉയര്‍ന്ന പാട്ടനിരക്കുള്ളത്. നെല്പാടങ്ങളിലും ഇഞ്ചികൃഷി കുറവല്ല.
കിഴക്കഞ്ചേരി കോരഞ്ചിറ ഭാഗങ്ങളില്‍ ഏക്കര്‍കണക്കിന് കരപ്രദേശങ്ങളില്‍ ഇഞ്ചികൃഷി തുടങ്ങിയിട്ടുണ്ട്.വേനലിലെ കടുത്ത ചൂടുമൂലം വിത്ത് ഇഞ്ച് കേടുവന്നത് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഇതുമൂലം വിത്ത് ഇഞ്ചിക്ക് വിലയും കുതിച്ചുയര്‍ന്നു.
കിലോയ്ക്ക് 80 രൂപ മുതല്‍ നൂറുരൂപവരെ എത്തിയിട്ടുണ്ട്.ഹിമാചല്‍ എന്ന സങ്കരയിനം ഇഞ്ചിയാണ് പല കര്‍ഷകരും കൃഷി ചെയ്യുന്നത്. പച്ചഇഞ്ചിക്കും ചുക്കാക്കി വില്‍ക്കാനും ഈയിനം നല്ലതാണ്.പാകത്തിനുള്ള മഴ ലഭിച്ചാല്‍ ഇഞ്ചികൃഷി ലാഭകരമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
ചീയല്രോഗവും കുമിള്‍രോഗവും പിടിപ്പെട്ടില്ലെങ്കില് നല്ല വരുമാനമുണ്ടാക്കാം. ഇഞ്ചികൃഷി ചെയ്യാന്‍ പരിചയമുള്ള പ്രായമുള്ള സ്ത്രീ തൊഴിലാളികളും ഇത്തരം കര്ഷകര്ക്കൊപ്പമുള്ളതാണ് കൃഷി കൂടുതല്‍ ലാഭകരമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."