സ്‌കൂള്‍ കിറ്റ് വിതരണവും അവാര്‍ഡ് സമര്‍പ്പണവും നാളെ
പടിഞ്ഞാറങ്ങാടി: പട്ടിത്തറ പഞ്ചായത്തിലെ ചിറ്റപ്പുറം മുസ്ലിം ലീഗിന്റെ കീഴില്‍ പഞ്ചായത്തിലെ നിര്‍ദ്ധരരായ നൂറോളം സ്‌കൂള്‍ വിദ്ധ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ കിറ്റ് വിതരണവും, കഴിഞ്ഞ എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്ധ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് സമര്‍പ്പണവും നാളെ വൈകുന്നേരം നാല് മണിക്ക് ചിറ്റപ്പുറം മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് വെച്ച് നടക്കും.
ജാതി, മത, ഭേധമന്യേയാണ് കിറ്റ് വിതരണവും മറ്റും തീരുമാനിച്ചിട്ടുള്ളത്.മുസ്ലിം ലീഗ് രൂപീകരിച്ച തിന്ന് ശേഷമുള്ള ആദ്യ റിലീഫ് പ്രവര്‍ത്തനമാണിത് തുടര്‍ന്നും ഒട്ടനവധി റിലീഫ് പ്രവര്‍ത്തനങ്ങളും മറ്റും നടപ്പിലാക്കുമെന്നും ചിറ്റപ്പുറം മുസ്ലിം ലീഗ് ശാഖാ ഭാരവാഹികള്‍ അറിയിച്ചു.
അവാര്‍ഡ് സമര്‍പ്പണം തൃത്താല എം.എല്‍.എ വി.ടി ബല്‍റാം നിര്‍വ്വഹിക്കും. സ്‌കൂള്‍ കിറ്റ് വിതരണം മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് പി.ഇ സലാം മാസ്റ്റര്‍ നിര്‍വ്വഹിക്കും. യോഗത്തില്‍ ശാഖാ പ്രസിഡണ്ട് യൂസുഫ് ഹാജി അദ്ധ്യക്ഷത വഹിക്കും.വി.ടി ബല്‍റാം എം.എല്‍.എ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും.മറ്റു മത രാഷ്ട്രീയ നേതാക്കളും സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."