മത്സ്യത്തൊഴിലാളി സമ്പാദ്യ-ആശ്വാസ പദ്ധതി ആരംഭിക്കുന്നു
കോഴിക്കോട്: മത്സ്യത്തൊഴിലാളികള്‍ക്കുളള സമ്പാദ്യ-ആശ്വാസ പദ്ധതി ഈ മാസം മുതല്‍ ജില്ലയിലെ വിവിധ മത്സ്യഗ്രാമങ്ങളിലെ നിശ്ചിത കേന്ദ്രങ്ങളില്‍ ആരംഭിക്കുന്നു. മത്സ്യത്തൊഴിലാളികളില്‍ നിന്നും പ്രതിമാസം 250 രൂപ വീതം ആറു മാസക്കാലയളവില്‍ ആകെ 1,500 രൂപ ശേഖരിച്ച് പഞ്ഞമാസക്കാലയളവില് കേന്ദ്ര-സംസ്ഥാന സര്‍ക്കാരില്‍ നിന്നുളള വിഹിതവും ചേര്‍ത്ത് 4,500 രൂപ ഗുണഭോക്താക്കള്‍ക്ക് നല്‍കുന്നതാണ് പദ്ധതി.
പൂര്‍ണ്ണമായി വിഹിതമടച്ച മത്സ്യത്തൊഴിലാളി പസ്ബുക്ക്, ഗുണഭോക്താവിന്റെ പേരിലുളള നാഷണലൈസ്ഡ് ബാങ്കിലെ പാസ്്ബുക്ക് എന്നിവയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം കലക്ഷന്‍ കേന്ദ്രങ്ങളില്‍ ലഭിക്കുന്ന നിശ്ചിത ഫോറത്തില്‍ പദ്ധതിയില്‍ അംഗമാകാം.
നോട്ട് മാറ്റം സംബന്ധിച്ച് പ്രത്യേകസാഹചര്യം നേരിടുന്നത് കണക്കിലെടുത്ത് ഡിസംബര്‍ മാസത്തിലും പദ്ധതിയില്‍ ചേരുന്നതിന് ഗുണഭോക്താക്കള്‍ക്ക് അവസരം ലഭിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."