പ്രകൃതി ദുരന്തം: മോക്ഡ്രില്‍ ഇന്ന്
കോഴിക്കോട്: പ്രകൃതി ദുരന്തത്തെ തുടര്‍ന്ന് ഒഴുക്കില്‍പെടുന്നവരെ രക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് മോക്ഡ്രില്‍ നടക്കും.
രാവിലെ 11ന് ആനക്കാംപൊയില്‍ പതങ്കയത്ത് നടക്കുന്ന മോക്ഡ്രില്ലില്‍ റവന്യു, ഫയര്‍ ആന്റ് റസ്‌ക്യു, ആരോഗ്യം, പൊലിസ് വകുപ്പും കോടഞ്ചേരി ഗവ. കോളജ് വിദ്യാര്‍ഥികളും പങ്കാളികളാകും.
ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ബി. അബ്ദുള്‍ നാസര്‍ നേതൃത്വം നല്‍കും. കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, അസി. കലക്ടര്‍ കെ. ഇമ്പശേഖര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതിരോധ കുത്തിവയ്പ്പിന്റെ സന്ദേശവുമായി ഫ്‌ളാഷ് മോബ് ഇന്ന്
കോഴിക്കോട്: പ്രതിരോധ കുത്തിവയ്പ്പ് മാസാചരണത്തിന്റെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യവും ജില്ലാ ആരോഗ്യ വകുപ്പും സംയുക്തമായി പ്രതിരോധ കുത്തിവയ്പ്പിന്റെ സന്ദേശവുമായി ജില്ലയിലെ മൂന്നിടങ്ങളില്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിക്കുന്നു.
ആദ്യപരിപാടി ഇന്ന് കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ഫാറൂഖ് കോളജ് വിദ്യാര്‍ഥികള്‍ അവതരിപ്പിക്കും.
നവംബര്‍ 29ന് മുക്കം ബസ്‌സ്റ്റാന്റിലും 30ന് നാദാപുരം ബസ്‌സ്റ്റാന്റിലും ഫ്‌ളാഷ് മോബ് അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."