HOME
DETAILS
MAL
മരട് നഗരസഭാ വൈസ് ചെയര്‍മാന്റെ ജാമ്യാപേക്ഷയില്‍ വിശദീകരണം തേടി
backup
November 26 2016 | 05:11 AM
കൊച്ചി: നെട്ടൂര്‍ സ്വദേശിയും ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകനുമായ ഷുക്കൂറിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ മരട് നഗരസഭാ വൈസ് ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.
2013 മേയില്‍ നടന്ന സംഭവത്തിന്റെ പേരില്‍ മൂന്നര വര്‍ഷം കഴിഞ്ഞാണു നെട്ടൂര്‍ സ്വദേശിയും നിര്‍മാണ കരാറുകാരനുമായ ഷുക്കൂര്‍ തനിക്കെതിരേ പരാതി നല്‍കിയതെന്നും സിപിഎമ്മിന്റെ ഗൂഢാലോചനയില്‍ രൂപപ്പെട്ട കള്ളക്കേസാണിതെന്നും ചൂണ്ടിക്കാട്ടിയാണ് ആന്റണി ആശാന്‍പറമ്പില്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. മുന്‍കൂര്‍ ജാമ്യം തേടി ആന്റണി ആശാന്‍ പറമ്പില്‍ നല്‍കിയ ഹരജി നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."