HOME
DETAILS
MAL
മറുപടി പറയാന്‍ പിണറായി ബാധ്യസ്ഥനെന്ന് ജോയ് മാത്യു
backup
November 26 2016 | 05:11 AM
കോഴിക്കോട്: നിലമ്പൂര്‍ കാട്ടില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ മറുപടി പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ബാധ്യസ്ഥനാണെന്ന്്് നടന് ജോയ്മാത്യു. താന്‍ ഒരു മാവോയിസ്റ്റല്ലെന്നും എന്നാല്‍ നിലമ്പൂരില്‍ പൊലിസും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ സംശയത്തോടെയാണ് കാണുന്നതെന്നും ജോയ് മാത്യു ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.വെടിവെച്ചു കൊല്ലാന്‍ മാത്രം മാവോയിസ്റ്റുകള്‍ ചെയ്ത തെറ്റ് എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ക്വട്ടേഷന്‍ സംഘങ്ങള്‍ പട്ടാപ്പകല്‍ രക്തചൊരിച്ചില്‍ നടത്തുമ്പോഴും, രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി മനുഷ്യരെ നടുറോഡിലിട്ട് വെട്ടിക്കൊല്ലുമ്പോഴുമെല്ലാം ഈ പൊലിസ് എവിടെയായിരുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."