HOME
DETAILS
MAL
മാവോവാദികളുടെ ടെന്റില്‍ നിന്നും ലഭിച്ചത് അഞ്ചുലക്ഷം രൂപ
backup
November 26 2016 | 05:11 AM
കരുളായി: വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ ടെന്റില്‍ നിന്നും പൊലിസിന് ലഭിച്ചത് അഞ്ചു ലക്ഷം രൂപ. കൂടാതെ 150 സിംകാര്‍ഡുകളും, ര@ു പിസ്റ്റളും പൊലിസ് കണ്ടെ@ടുത്തു.
ടെന്റില്‍ വൈഫൈ സംവിധാനവും ഉണ്ടായിരുന്നെന്നും പൊലിസ് പറയുന്നു. ഏതാനും മാസങ്ങളായി ഇവര്‍ ഇവിടെ താമസിക്കുന്നതായാണ് പൊലിസിന്റെ വിലയിരുത്തല്‍.
ഇവിടെനിന്നും മുണ്ട@ക്കടവ് കോളനി, മണ്ണള, താളിപ്പുഴ,മാഞ്ചീരി ഉച്ചക്കുളം കോളനി, നെല്ലിക്കുത്ത്, പൂളക്കപ്പാറ, പുഞ്ചക്കൊല്ലി, അളക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വനമാര്‍ഗം ദൂരം കുറവാണ്.
ഈ കോളനികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനാണ് കുപ്പുസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെ താമസിച്ചതെന്നും സംശയിക്കുന്നു.
ഈ സ്ഥലങ്ങളിലെല്ലാം തുടര്‍ച്ചയായി മാവോവാദി സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."