സഹകരണമേഖല: ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്കു കത്തയച്ചു
തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍മൂലം തകര്‍ന്നടിഞ്ഞ് നിശ്ചമായ സംസ്ഥാനത്തെ സഹകരണമേഖലയെ രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. 1,30,000 കോടി രൂപ നിക്ഷേപമുള്ള സഹകരണ സ്ഥാപനങ്ങള്‍ കേരളത്തിന്റെ ഗ്രാമീണമേഖലയുടെ നട്ടെല്ലാണ്.
ഏറ്റവുമധികം സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന സഹകരണ മേഖല ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ മുലം അതിരൂക്ഷമായ തകര്‍ച്ച നേരിടുന്നു. ഈ സാഹചര്യത്തിലാണ്,സഹകരണ മേഖലയില്‍ പുതുതായി ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം പാസാക്കിയത്.
ഇതെല്ലാം പരിഗണിച്ച്, സഹകരണമേഖലയെ രക്ഷിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി റിസര്‍വ് ബാങ്കിന് നല്‍കണമെന്നും ഉമ്മന്‍ ചാണ്ടി കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."