ഇടതു കക്ഷികള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
ആഗ്രയിലെ 410 ബാങ്ക് ശാഖകളിലും പണമില്ല; കോടതി വിശദീകരണം തേടി
ആഗ്ര: നോട്ടുകള്‍ക്കായി ബാങ്കുകള്‍ക്ക് മുന്നില്‍ ഇടപാടുകാര്‍ കാത്തുനില്‍ക്കുന്നത് കുറഞ്ഞിട്ടുണ്ടെന്ന് സര്‍ക്കാറും ബി.ജെ.പിയും ആവര്‍ത്തിക്കുമ്പോഴും 410 ബാങ്ക് ശാഖകളുള്ള ആഗ്രയില്‍ ഇന്നലെ പണം കിട്ടാനില്ലായിരുന്നു. ഇതോടെ തദ്ദേശീയരും സന്ദര്‍ശകരായെത്തിയ വിദേശികളും ദുരിതത്തിലായി. ഇന്നലെ രാവിലെ 11.30ഓടെ ആഗ്രയിലെ ഒരു ബാങ്കിലും പണം ഉണ്ടായിരുന്നില്ല. ഇടപാടുകാര്‍ ബാങ്കുകളിലെത്തിയപ്പോള്‍ പണമില്ലെന്ന് അറിയിച്ചുകൊണ്ടുള്ള ബോര്‍ഡുകളാണ് എല്ലായിടത്തും കാണാനായത്. ഓരോ ബാങ്ക് ശാഖകളില്‍ നിന്നും പരമാവധി 2000 രൂപയാണ് നല്‍കുന്നത്. ഇതുതന്നെ ആവശ്യത്തിന് ലഭിക്കാതായതോടെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ആഗ്ര ജില്ലയില്‍ ആകെയുള്ള എ.ടി.എമ്മുകളില്‍ 11 എണ്ണത്തില്‍ മാത്രമാണ് പണമുള്ളത്. ഇവയ്ക്കു മുന്നില്‍ ആയിരങ്ങളാണ് കാത്തുകെട്ടി നിന്നത്. ഇവിടെ നിന്നും പിന്‍വലിക്കുന്ന 2000 രൂപ നോട്ടുകള്‍ക്ക് ചില്ലറ കിട്ടാനും ജനങ്ങള്‍ പെടാപാട് പെടുകയാണ്. ചെറിയമൂല്യത്തിലുള്ള പണം വിതരണം ചെയ്യാന്‍ ആര്‍.ബി.ഐ തയാറാകാത്തതും പ്രതിസന്ധിക്ക് കാരണമാണെന്ന് ലീഡ് ബാങ് മാനേജര്‍ പങ്കജ് സക്‌സേന ആരോപിച്ചു. പണപ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിശദീകരണം നല്‍കാന്‍ ആഗ്ര മജിസ്‌ട്രേറ്റ് കോടതി റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."