തെരഞ്ഞടുപ്പ് ഫലപ്രഖ്യാപനത്തോട് അനുബന്ധിച്ച് വ്യാപകമായ അക്രമം
കൊപ്പം: തെരഞ്ഞടുപ്പ് ഫലപ്രഖ്യാപനത്തോട് അനുബന്ധിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വ്യാപകമായ അക്രമം നടത്തിയതായി പരാതി. ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പറും ഡി.സി.സി മെമ്പറുമായ വി അഹമ്മദ് കുഞ്ഞി, പഞ്ചായത്ത് മുസ്്ലിം ലീഗ് സെക്രട്ടറിയും വാര്‍ഡ് മെമ്പറുമായ ഹുസൈന് കണ്ടേങ്കാവ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് നീലടി സുധാകരന്, കെ.പി അബ്ദുറഹ്മാന് എന്നിവരുടെ വീടുകള്‍ക്കെതിരെയാണ് വ്യാപകമായ അക്രമം നടന്നത്. അഹമ്മദ് കുഞ്ഞിയുടെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ ഗ്ലാസും റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വി.കെ നൗഫലിന്റെ കാറിന്റെ ഗ്ലാസും എറിഞ്ഞ് തകര്‍ത്തു.
ചില പ്രവര്‍ത്തകരുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തിയതായും വീടുകളിലേക്ക് ഗുണ്ടുകള്‍ എറിഞ്ഞതായും എടപ്പലം ആലിക്കപള്ളിയാലില് യു.ഡി.എഫ് പ്രവര്‍ത്തകരെ സംഘം ചേര്‍ന്ന് ആക്രമിച്ചതായും ഒരു പ്രവര്‍ത്തകന്റെ കണ്ണിന് ഗുരുതരമായ പരിക്കറ്റതായും പരാതിയുണ്ട്.
സി.പി.എമ്മില്‍ നിന്നും പാര്‍ട്ടിവിട്ടത് മുതല്‍ പിതാവിനെയും കുടുംബത്തെയും വളഞ്ഞിട്ട് അക്രമിക്കുന്ന രീതിയാണ് സി.പി. എം തുടരുന്നതെന്ന് വി അഹമ്മദ് കുഞ്ഞിയുടെ പുത്രന് വി അനി പറഞ്ഞു. ഇതുകൊണ്ടൊന്നും മനോവീര്യം തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."