ജനാധിപത്യത്തിനും നീതിക്കുമെതിരേയുള്ള ആക്രമണമെന്ന് സാക്കിര്‍ നായിക്
മുംബൈ: മുസ്‌ലിംങ്ങള്‍, സമാധാനം, ജനാധിപത്യം, നീതി എന്നിവയ്ക്ക് നേരെയുള്ള ആക്രമണമാണ് ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ(ഐ.ആര്‍.എഫ്) നിരോധനത്തില്‍ നിന്നും വ്യക്തമാവുന്നതെന്ന് പ്രമുഖ ഇസ് ലാമിക പ്രാസംഗികനും പണ്ഢിതനുമായ ഡോ. സാക്കിര്‍ നായിക്ക്. നോട്ടു നിരോധിച്ചതിനിടയില്‍ സംഘടനയെ നിരോധിച്ചത് പ്രതിഷേധങ്ങള്‍ ഒഴിവാക്കാനും മാധ്യമശ്രദ്ധ തിരിച്ചുവിടാനുമാണെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തുള്ള സാക്കിര്‍ നായിക്ക് ഇന്ത്യയിലേക്കയച്ച തുറന്ന കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മുംബൈ ആസ്ഥാനമായുള്ള അദ്ദേഹത്തിന്റെ സംഘടനയായ ഇസ് ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ അഞ്ചുവര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരിക്കയാണ്.
നിരോധനത്തെ നിയമപരമായി നേരിടുമെന്നും ജുഡീഷ്വറി മോദി സര്‍ക്കാരിന്റെ പദ്ധതികളെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് സംഘടനയെ നിരോധിച്ചത് മുന്‍കൂട്ടിയുള്ള തീരുമാനമാണ്. അത് തന്റെ മതത്തിന്റെ പേരിലോ മറ്റെന്ത് കാരണത്തിന്റെ പേരിലായാലും ഇപ്പോഴത്തെ പ്രശ്‌നം കഴിഞ്ഞ 25 വര്‍ഷമായുള്ള നീതി പൂര്‍വമായ തന്റെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു എന്നതാണ്. അത് ഈ രാജ്യത്തെ ഏറ്റവും നിര്‍ഭാഗ്യകരമായ ഒരു കാര്യമാണ്. നായിക് കത്തില്‍ പറഞ്ഞു. തനിക്കെതിരേ പ്രയോഗിച്ച നിയമം എന്തുകൊണ്ട് സ്വാതി പ്രാച്ചി, യോഗി ആദിത്യാനന്ദ, രാജേശ്വര്‍ സിങ്ങ് എന്നിവര്‍ക്കെതിരേ പ്രയോഗിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഇപ്പോഴത്തെ അതിക്രമം എനിക്കെതിരേയുള്ളതു മാത്രമല്ലെന്നും ഇന്ത്യയിലെ ഓരോ മുസല്‍മാനെതിരേയുള്ളതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സാക്കിര്‍ നായിക്കിനെതിരേ കേന്ദ്രം നീക്കങ്ങള്‍ ആരംഭിച്ച ശേഷം അദ്ദേഹം രാജ്യത്തേക്ക് തിരികെ വന്നിട്ടില്ല. നേരത്തെ സഊദി അറേബ്യയിലായിരുന്ന നായിക്ക് ഇപ്പോള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 30ന് നായിക്കിന്റെ പിതാവ് അബ്ദുല്ല മരിച്ച സമയത്തും നാട്ടില്‍ എത്തിയിരുന്നില്ല. മത താരതമ്യ പഠനത്തില്‍ പ്രഗത്ഭനായ ഡോ. സാക്കിര്‍ നായിക്കിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശ്രോതാക്കളുണ്ട്. ബംഗ്ലാദേശിലെ ധാക്കയില്‍ സ്‌ഫോടനം നടത്തിയ തീവ്രവാദികളില്‍ ഒരാള്‍ സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ താന്‍ കേട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയതാണ് ഇദ്ദേഹത്തിനെതിരേയുള്ള നീക്കങ്ങള്‍ പ്രത്യക്ഷത്തില്‍ വരാന്‍ കാരണമായത്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."