HOME
DETAILS

ഭാരതീദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എം.ബി.എ

  
backup
November 26 2016 | 06:11 AM

%e0%b4%ad%e0%b4%be%e0%b4%b0%e0%b4%a4%e0%b5%80%e0%b4%a6%e0%b4%be%e0%b4%b8%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b1


തിരുച്ചിറപ്പള്ളിയിലെ ഭാരതീദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ബി.ഐ.എം) 2017 വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ടു വര്‍ഷത്തെ ഫുള്‍ടൈം റെസിഡന്‍ഷ്യല്‍ കോഴ്‌സാണിത്. ആകെ 120 സീറ്റുകളാണുള്ളത്. മാര്‍ക്കറ്റിങ് ഫിനാന്‍സ് സിസ്റ്റംസ്, ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് ഓപറേഷന്‍സ് മാനേജ്‌മെന്റ് എന്നിവ സ്‌പെഷലൈസേഷനുകളാണ്.
ആര്‍ട്‌സ്, സയന്‍സ്, കോമേഴ്‌സ്, എന്‍ജിനിയറിങ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലൊന്നില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദം, അല്ലെങ്കില്‍ മാസ്റ്റേഴ്‌സ് ഡിഗ്രിയെടുത്തവര്‍ക്കും ഫൈനല്‍ യോഗ്യതാ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. എ.സി.എ, എ.സി.ഡബ്ലിയു.എ, എ.സി.എസ് യോഗ്യതയുള്ളവരെയും പരിഗണിക്കും. 2017 ജൂലൈ 31നകം യോഗ്യത നേടിയിരിക്കണം.
അപേക്ഷ ഓണ്‍ലൈനായി 2017 ഫെബ്രുവരി നാലുവരെ സമര്‍പ്പിക്കാം. ംംം.യശാ.ലറൗ എന്ന വെബ്‌സൈറ്റിലൂടെയാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട് (ംംം.മറാശശൈീി.യശാ.ലറൗ). അപേക്ഷഫീസ് 1,450 രൂപയാണ്.
പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് 950 രൂപ. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് മുഖേനയും ഭാരതീദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന് തിരുച്ചിറപ്പള്ളിയില്‍ മാറ്റാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായും അപേക്ഷ ഫീസ് സ്വീകരിക്കും.
അപേക്ഷയുടെ പ്രിന്റൗട്ട് ഫോട്ടോ പതിച്ച് ഒപ്പുവച്ച് രേഖകള്‍ സഹിതം ഫെബ്രുവരി എട്ടിനു മുന്‍പായി കിട്ടത്തക്കവണ്ണം ഠവല അറാശശൈീി െഇവമശൃാമി, ആമൃമവേശറമമെി കിേെശൗേലേ ീള ങമിമഴലാലി,േ ങഒഉ ഇമാുൗ,െ ആഒഋഘ ഇീാുഹലഃ, ഠശൃൗരവശൃമുുമഹഹശ 620014 വിലാസത്തില്‍ രജിസ്‌ട്രേഡ് തപാലില്‍ അയക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഡിസംബര്‍ നാലിനു നടക്കുന്ന കോമണ്‍ അഡ്മിഷന്‍ ടെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ക്കാണ് പ്രവേശനം. ഐ.ഐ.എം കാറ്റ് 2016 സ്‌കോര്‍ പരിഗണിച്ച് അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കി ഗ്രൂപ് ചര്‍ച്ചയും വ്യക്തിഗത ഇന്റര്‍വ്യൂവും നടത്തിയാണ് തിരഞ്ഞെടുപ്പ്.
ഗ്രൂപ്പ് ചര്‍ച്ചയും ഇന്റര്‍വ്യൂവും കൊച്ചി, തിരുച്ചിറപ്പള്ളി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത കേന്ദ്രങ്ങളില്‍ നടത്തും.
അക്കാദമിക് മികവിനും വര്‍ക്ക് എക്‌സ്പീരിയന്‍സിനും വെയിറ്റേജ് നല്‍കിയാണ് അന്തിമ തിരഞ്ഞെടുപ്പ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചിറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago