ലീഡ് തുടരാന്‍ ഇന്ത്യ
മൊഹാലി: രണ്ടാം ടെസ്റ്റ് വിജയിച്ച് പരമ്പരയില്‍ 1-0ത്തിനു മുന്നിലെത്തിയതിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇന്നു ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിറങ്ങും. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആധികാരിക വിജയം സ്വന്തമാക്കിയാണ് പരമ്പരയില്‍ മുന്നിലെത്തിയത്. ആദ്യ കളിയില്‍ മികച്ച പ്രകടനം നടത്തിയ ഇംഗ്ലീഷ് നിരയ്ക്ക് പക്ഷേ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. ഒരു തിരിച്ചുവരവാണ് അവര്‍ പ്രതീക്ഷിക്കുന്നത്. പേസിനെ പിന്തുണയ്ക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച പിച്ചുകളിലൊന്നാണ് മൊഹാലിയിലേത്. അതേസമയം പേസര്‍ സ്റ്റുവര്‍ട് ബോഡ്രിനു പരുക്കേറ്റത് ഇംഗ്ലണ്ടിനു തിരിച്ചടിയാണ്. താരം മൂന്നാം ടെസ്റ്റില്‍ കളിക്കില്ലെന്നു ഇംഗ്ലീഷ് നായകന്‍ അലിസ്റ്റര്‍ കുക്ക് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ബ്രോഡിനു പകരം ക്രിസ് വോക്‌സ് ടീമിലിടം പിടിക്കും. ഫോമിലല്ലാത്ത ബെന്‍ ഡകറ്റ്‌സിനു പകരം ജോസ് ബട്‌ലര്‍ ഇന്നിറങ്ങും.
പൂര്‍ണ ഫിറ്റല്ലാത്ത സ്പിന്നര്‍ സഫര്‍ അന്‍സാരിക്കു പകരം സ്റ്റീവന്‍ ഫിന്നോ, ഗെരത് ബറ്റിയോ കളിക്കും. ടീമിന്റെ ബാറ്റിങ് ഓര്‍ഡറിലും മാറ്റം പ്രതീക്ഷിക്കാം. 2016ല്‍ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തുന്ന ജോണി ബയര്‍സ്റ്റോ അഞ്ചാം സ്ഥാനത്ത് ബാറ്റിങിനിറങ്ങും. ടീമില്‍ മടങ്ങിയെത്തിയ ബട്‌ലറായിരിക്കും ഏഴാം നമ്പറില്‍ ഇറങ്ങുന്നത്. വൃദ്ധിമാന്‍ സാഹയ്ക്ക് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ടീമിലെത്തിയ പാര്‍ഥിവ് പട്ടേല്‍ എട്ടു വര്‍ഷത്തിനു ശേഷം ഇന്ത്യയ്ക്കായി ടെസ്റ്റില്‍ കളിക്കാനിറങ്ങും. അതേസമയം തിരിച്ചെത്തിയ ഭുവനേശ്വര്‍ കുമാറിനു അവസരം ലഭിക്കാന്‍ സാധ്യതയില്ല.
രണ്ടാം ടെസ്റ്റ് കളിച്ച ടീമില്‍ പാര്‍ഥിവ് വരുന്നത് മാത്രമാണ് ഏകമാറ്റം. നായകന്‍ വിരാട് കോഹ്‌ലിയും ചേതേശ്വര്‍ പൂജാരയും മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ രണ്ടാം ടെസ്റ്റില്‍ വിജയ്- രാഹുല്‍ ഓപണിങ് സഖ്യം രണ്ടിന്നിങ്‌സിലും പൂര്‍ണ പരാജയമായതും മധ്യനിരയില്‍ അജിന്‍ക്യ രഹാനെ റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുന്നതും ഇന്ത്യക്ക് തലവേദനയാണ്. നടപ്പ് രഞ്ജി സീസണില്‍ പാര്‍ഥിവ് പട്ടേല്‍ മികച്ച ഫോമില്‍ നില്‍ക്കുന്നത് പ്രതീക്ഷ നല്‍കുന്നു. ബൗളര്‍മാര്‍ മികച്ച ഫോമില്‍ കളിക്കുന്നതും ഇന്ത്യക്ക് ആശ്വാസം നല്‍കുന്ന ഘടകമാണ്.
തിരിച്ചു വരവിനൊരുങ്ങി കാര്യമായ അഴിച്ചുപണികള്‍ നടത്തി ഇംഗ്ലണ്ടും മൂന്നാം ടെസ്റ്റും വിജയിച്ച് പരമ്പരയില്‍ ലീഡുയര്‍ത്താനായി ഇന്ത്യയും ഇറങ്ങുമ്പോള്‍ മത്സരം അവേശകരമാകും.
ടീം: ഇന്ത്യ- കോഹ്‌ലി (നയാകന്‍), വിജയ്, രാഹുല്‍, പൂജാര, രഹാനെ, പാര്‍ഥിവ് പട്ടേല്‍, അശ്വിന്‍, ജഡേജ, ജയന്ത് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി.
ഇംഗ്ലണ്ട്- കുക്ക് (നായകന്‍), ഹസീബ് ഹമീദ്, ജോ റൂട്ട്, മോയിന്‍ അലി, ജോണി ബയര്‍സ്റ്റോ, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍, ക്രിസ് വോക്‌സ്, ആദില്‍ റഷീദ്, ഗെരത് ബറ്റി, ജയിംസ് ആന്‍ഡേഴ്‌സന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."