കുസാറ്റിലെ നിയമനം: കേരളത്തിലെ പട്ടികവര്‍ഗക്കാരെ പരിഗണിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: കൊച്ചിന് ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ നിയമനങ്ങളില്‍ പട്ടികവര്‍ഗക്കാരുടെ ഒഴിവുകളിലേക്ക് കേരളത്തിലെ പട്ടികവര്ഗക്കാരെയാണു പരിഗണിക്കേണ്ടതെന്ന് ഹൈക്കോടതി. 1986 ലെ കൊച്ചിന് യൂനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി നിയമമനുസരിച്ചു സര്‍വകലാശാലയുടെ പ്രവര്‍ത്തന മേഖല കേരളമായതിനാല്‍ പട്ടിക വിഭാഗങ്ങളുടെ ഒഴിവിലേക്ക് ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ പരിഗണിക്കാനാവില്ലെന്നും ഉത്തരവില്‍ പറയുന്നു. സര്‍വകലാശാലയിലെ ഹിന്ദി അസി. പ്രൊഫസര്‍ നിയമനത്തിന് ഇതരസംസ്ഥാനക്കാരനെ നിയമിച്ചതു ചോദ്യംചെയ്ത് അട്ടപ്പാടി ഷോളയൂര്‍ സ്വദേശിയും ഇരുള സമുദായാംഗവുമായ രങ്കസ്വാമി നല്കിയ ഹരജിയിലാണു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അസി. പ്രൊഫസര്‍ തസ്തികയിലേക്കു സര്‍വകലാശാല തയാറാക്കിയ പട്ടികയില്‍ രാജസ്ഥാന്, ജാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലുള്ളവരാണ് ഇടം നേടിയത്. നിശ്ചിത മാര്‍ക്ക് നേടാന്‍ കഴിയാതിരുന്നതിനാല്‍ ഹരജിക്കാരനെ പരിഗണിച്ചിരുന്നില്ല. അഖിലേന്ത്യാ തലത്തില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണു നിയമനമെന്നും ഇതില്‍ തെറ്റില്ലെന്നുമായിരുന്നു സര്‍വകലാശാലയുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."