HOME
DETAILS

സംസ്ഥാനത്ത് അധിക വൈദ്യുതി എത്തിക്കാന്‍ ഊര്‍ജ ഇടനാഴി റായ്ഗഡ്-പുഗളൂര്‍-മാടക്കത്തറ പദ്ധതിക്ക് കേന്ദ്രാനുമതി

  
backup
November 26 2016 | 06:11 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4

 

പത്തനംതിട്ട: സംസ്ഥാനത്തെ വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ ഊര്‍ജ ഇടനാഴി വരുന്നു. ഛത്തീസ്ഗഡിലെ റായ്ഗഡില്‍ നിന്ന് തമിഴ്‌നാട്ടിലെ പുഗളൂര്‍ വഴി തൃശൂര്‍ മാടക്കത്തറയിലേക്കാണ് ഇടനാഴി നിര്‍മിക്കുന്നത്. 2,000 മെഗാവാട്ട് ശേഷിയുള്ള ഇടനാഴി നിര്‍മാണത്തിന് കഴിഞ്ഞ ജൂണിലാണ് കേന്ദ്ര ഊര്‍ജവകുപ്പിന്റെ അനുമതി ലഭിച്ചത്.
ലൈനിന്റെയും സബ് സ്റ്റേഷന്റെയും നിര്‍മാണച്ചുമതലയുള്ള പവര്‍ ഗ്രിഡ് കോര്‍പറേഷന്‍ 32 കോടി മുടക്കി സ്ഥലംവാങ്ങി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 9,400 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി രണ്ടു ഘട്ടങ്ങളായി പൂര്‍ത്തിയാക്കും. 2014 സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നടന്ന സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തിലാണ് വൈദ്യുതിലൈന്‍ പുളഗൂരില്‍ നിന്ന് കേരളത്തിലേക്ക് നീട്ടണമെന്ന് കേരളം ആവശ്യപ്പെട്ടത്.
വര്‍ധിച്ചുവരുന്ന ഉപഭോഗം നിറവേറ്റാന്‍ അധിക വൈദ്യുതി ഇറക്കുമതി ചെയ്യുമ്പോഴുണ്ടാകുന്ന പ്രസരണ നഷ്ടം കേരളം യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. വൈദ്യുതി ബോര്‍ഡിന്റെ കണക്കുപ്രകാരം പ്രസരണ നഷ്ടത്തിന്റെ വാര്‍ഷിക ശരാശരി 1,095 മില്യന്‍ യൂനിറ്റാണ്. ഈ സാഹചര്യത്തിലാണ് 2000 മെഗാ വാട്ട് പ്രസരണ ഇടനാഴിക്ക് അനുമതിതേടി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചത്. 240 കി.മീ ദൈര്‍ഘ്യമുള്ള പുഗളൂര്‍-മാടക്കത്തറ ഇടനാഴി വരുന്നതോടെ പ്രസരണ നഷ്ടം കുറയുമെന്നാണ് വിലയിരുത്തല്‍. അടുത്ത മാസം ലൈനിന്റെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമെന്നാണ് വിവരം.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ നേരിടുന്ന വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ ഉത്തരേന്ത്യയില്‍ നിന്ന് വൈദ്യുതി എത്തിക്കുന്നതിന് ആവിഷ്‌കരിച്ച 'ഊര്‍ജ ഹൈവേ'യുടെ ഭാഗമാണ് റായ്ഗഡ്-പുഗളൂര്‍ പദ്ധതി.
1,900 കിലോ മീറ്ററില്‍ 6,000 മെഗാ വാട്ട് പ്രസരണശേഷിയുള്ള ലൈനാണ് പുഗളൂറിലേക്ക് നിര്‍മിക്കാന്‍ ഉദ്ദേശിച്ചത്. കേരളത്തിലേക്ക് നീട്ടുന്നതോടെ അതിന്റെ മൊത്തം ശേഷി 8,000 മെഗാ വാട്ടായി ഉയര്‍ത്തും. 2019 ഓടെ പുഗളൂര്‍-മാടക്കത്തറ ഇടനാഴി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് വൈദ്യുതി വകുപ്പിന്റെ പ്രതീക്ഷ. അതിന്റെ ഭാഗമായി നിലവിലെ പ്രസരണ ലൈനുകളുടെ ശേഷി വര്‍ധിപ്പിക്കാനും ബോര്‍ഡ് ലക്ഷ്യമിടുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago