ഐ.എസ് നേതാവ് നീല്‍ പ്രകാശ് അറസ്റ്റില്‍
മെല്‍ബണ്‍: ആസ്‌ത്രേലിയയിലെ ഐ.എസ് നേതാവും റിക്രൂട്ടറുമായ നീല്‍ പ്രകാശ് അറസ്റ്റില്‍. പശ്ചിമേഷ്യന്‍ രാജ്യത്തില്‍ വച്ച് ഇയാള്‍ അറസ്റ്റിലായെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ രാജ്യമേതാണെന്ന് വ്യക്തമാക്കിയിട്ടില്ല. നേരത്തെ ഇറാഖിലെ വ്യോമാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതായി അമേരിക്കയും ആസ്‌ത്രേലിയയും അവകാശപ്പെട്ടിരുന്നു.
അബു ഖാലിദ് അല്‍-കംബോഡിയെന്ന നാമത്തിലാണ് നീല്‍ അറിയപ്പെടുന്നത്. ഇറാഖിലെ പ്രമുഖ ഐ.എസ് നേതാക്കളിലൊരാളായ നീല്‍, ആസ്‌ത്രേലിയന്‍ പൗരന്‍മാരെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ പ്രധാനിയായിരുന്നു.
ഇത്തരത്തില്‍ ആസ്‌ത്രേലിയന്‍ പൗരന്‍മാരെ വച്ച് നിരവധി ആക്രമണങ്ങള്‍ ഇയാള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ പറയുന്നത്.
ഈ വര്‍ഷം അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ നീലിന് ഗുരുതരമായി പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ രക്ഷപ്പെട്ടെന്നും ഏതാനും ആഴ്ചകള്‍ക്കു ശേഷം പശ്ചിമേഷ്യയില്‍ വച്ച് പിടിയിലായെന്നും അമേരിക്കന്‍ സൈനിക വക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."