കെ.എസ്.ആര്‍.ടി.സി ഹിതപരിശോധന 23ന് ; ബസ് സ്റ്റേഷനുകളില്‍ തീപാറുന്ന പ്രചാരണം
ഹരിപ്പാട്: കെ.എസ്.ആര്‍.ടി.സിയില്‍ അംഗീകൃത തൊഴിലാളി യൂനിയനുകളെ തെരഞ്ഞെടുക്കുന്നതിനുള്ള ഹിതപരിശോധന 23 ന് നടക്കും. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടു രേഖപ്പെടുത്താനുളള സമയപരിധി. എല്ലാ ബസ് സ്റ്റേഷനുകളിലും ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍മാരുടെ ചേംബറിലെത്തി ജീവനക്കാര്‍ക്ക് മത്സരരംഗത്തുളള തൊഴിലാളി യൂനിയനുകളില്‍ ഇഷ്ട സംഘടനയ്ക്ക് വോട്ട് ചെയ്യാം. രഹസ്യ വേട്ടെടുപ്പാണ് നടക്കുക. ജീവനക്കാര്‍ക്കിടെയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചു സംഘടനകളാണ് മത്സരരംഗത്തുള്ളത്. സി.ഐ.ടി.യു നിയന്ത്രണത്തിലു ളള കെ.എസ്.ആര്‍.ടി എംപ്ലോയീസ് അസോസിയേഷന്‍, ഐ.എന്‍.ടി.യു.സി നേതൃത്ത്വത്തിലുളള കേരളാ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂനിയനും, കെ. മുരളീധരന്‍ പ്രസിഡന്റായ കേരളാ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവേഴ്‌സ് യൂനിയനും മുന്നണിയായി ചേര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ട് ഡെ മോക്രാറ്റിക് ഫ്രണ്ട് എന്ന പേരിലും എ.ഐ.ടി.യു.സി നേതൃത്വം നല്‍കുന്ന കേരളാ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂനിയനും ബി.എം.എസ് നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി എംപ്ലോയിസ് സംഘും സ്വതന്ത്ര സംഘടനയായ കെ.എസ്.ആര്‍.ടി.സി വെല്‍ഫെയര്‍ അസോസിയേഷനുമാണ് മത്സരരംഗത്തുളള സംഘടനകള്‍. നിലവില്‍ സി.ഐ.ടി.യുവിന്റെ എംപ്ലോയീസ് അസോസിയേഷനും ഐ.എന്‍.ടി.യു.സിയുടെ ട്രാാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫ്രണ്ടിനുമാണ് അംഗീകാരമുളളത്. 2015 വരെ ആകെ ജീവനക്കാരുടെ 20 ശതമാനം വോട്ട് ലഭിക്കുന്ന സംഘടനകള്‍ക്കായിരുന്നു അംഗീകാരം. എന്നാല്‍ ഇക്കുറി അംഗീകാരത്തിന് 15 ശതമാനം മതി. കഴിഞ്ഞ വര്‍ഷം 49 ശതമാനം വോട്ട് സി.ഐ.ടി.യുവിനും 14 ശതമാനം വോട്ട് എ.ഐ.ടി.യു.സിക്കും ലഭിച്ചിരുന്നു. 15 ശതമാനം വോട്ട് നേടി എങ്ങനെയും അംഗീകാരം നേടാന്‍ എ.ഐ.ടി.യു.സിയും 50 ശതമാനത്തിനു മുകളില്‍ വോട്ട് കരസ്ഥമാക്കി ഒരു വ്യവസായത്തില്‍ ഒരു യൂനിയന്‍ എന്ന നിലയില്‍ ജീവനക്കാരുടെ വലിയ സംഘടനയായി മാറാന്‍ സി.ഐ.ടി.യുവും ഐ.എന്‍.ടി.യു.സിയും അക്ഷീണ പരിശ്രമത്തിലാണ്. സംസ്ഥാനത്തെ ബസ് സ്റ്റേഷനുകളാകെ കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടു കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എ.ഐ.ടി.യു.സി നിലവിലെ അംഗീകൃത സംഘടനയായ സി.ഐ.ടി.യുവിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. അവരുടെ മുദ്രാവാക്യം തന്നെ ഇക്കുറി എ.ഐ.ടി.യു.സി വരും എല്ലാം ശരിയാകും എന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."