HOME
DETAILS
MAL
ജിഷയുടെ പിതാവിന്റെ ഹരജിയില്‍ വിശദീകരണം തേടി
backup
November 26 2016 | 06:11 AM
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസ് സിബിഐ പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ടു ജിഷയുടെ പിതാവ് കെ.സി പാപ്പു നല്കിയ ഹരജിയില്‍ സിബിഐ ഉള്‍പ്പെടെയുള്ള എതിര് കക്ഷികള്‍ക്കു നോട്ടിസ് നല്കാന് ഹൈക്കോടതി നിര്‍ദേശിച്ചു. കേസന്വേഷണത്തിലും തെളിവു ശേഖരണത്തിലും പൊലിസ് ഗുരുതരമായ വീഴ്ച വരുത്തിയെന്നാരോപിച്ചാണു പാപ്പു ഹൈക്കോടതിയെ സമീപിച്ചത്. ഏപ്രില്‍ 28നാണു നിയമവിദ്യാര്‍ഥിനിയായ ജിഷയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വ്യക്തമായ തെളിവുകള്‍ നല്കാന് അന്വേഷണ സംഘത്തിനു കഴിയുന്നില്ലെന്നും ഹരജിക്കാരന് ആരോപിക്കുന്നു. ജിഷയുടെ കേസിന്റെ അന്വേഷണത്തില്‍ വീഴ്ചയുണ്ടായാല്‍ സിബിഐ അന്വേഷണത്തിനു തയ്യാറാണെന്നു കേന്ദ്രമന്ത്രി ടി.സി ഗെലോട്ട് പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."