HOME
DETAILS
MAL
ആനക്കൊമ്പ് കേസ്: മോഹന്‍ലാലിന്റെ ഹരജി വിധിപറയാന്‍ മാറ്റി
backup
November 26 2016 | 06:11 AM
കൊച്ചി: ആനക്കൊമ്പ് കേസിലെ വിജിലന്‍സിന്റെ ത്വരിതാന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടു നടന് മോഹന്‍ലാല്‍ നല്കിയ ഹരജി ഹൈക്കോടതി വിധി പറയാനായി മാറ്റി.
വാദം പൂര്‍ത്തിയായ സാഹചര്യത്തിലാണു ഹൈക്കോടതിയുടെ തീരുമാനം. മോഹന്‍ലാലിന്റെ വസതിയില്‍ നിന്ന് ആനക്കൊമ്പുകള്‍ പിടിച്ച കേസില്‍ വനം വകുപ്പു നടപടിയവസാനിപ്പിച്ചെന്നാരോപിച്ച് എറണാകുളം ഏലൂര്‍ സ്വദേശി എ.എ. പൗലോസ് നല്കിയ പരാതിയില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഒക്ടോബര്‍ 15നാണു ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്.
സര്‍ക്കാര്‍ നല്കിയ ലൈസന്‍സ് അനുസരിച്ചാണ് ആനക്കൊമ്പു കൈവശം വച്ചിരിക്കുന്നതെന്നും വിജിലന്‍സ് കോടതിയുടെ ഉത്തരവു നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."