മരണം പത്ത് കവിഞ്ഞു; നടപടി സ്വീകരിക്കാതെ അധികൃതര്‍
തുറവൂര്‍: പത്ത് ജീവനുകള്‍ പൊലിഞ്ഞിട്ടും അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട നടപടി സ്വീകരിക്കാതെ അധികൃതര്‍. തീരദേശ ഹൈവേയില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളിലുണ്ടായ അപകടങ്ങളില്‍ പത്ത് പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.
ഇരുചക്ര വാഹന യാത്രക്കാരാണ് ഇവിടെ അപകടത്തില്‍പ്പെടുന്നവരിലധികവും. മദ്യവും മയക്കു മരുന്നും ഉപയോഗിച്ചശേഷം അമിതവേഗത്തില്‍ പായുന്നവരാണ് മിക്കവാറും അപകടത്തിനിരയകുന്നവര്‍.
കൊടുംവളവുകളുള്ള പള്ളിത്തോട് റോഡുമുക്കില്‍നിന്ന് തെക്കോട്ട് പാല്ല്യത്തൈയ്ക്കുമിടയിലുള്ള
ഒരു കിലോമീറ്ററിനുള്ളിലാണ് കൂടുതല്‍ അപകടങ്ങളുണ്ടാകുന്നത്.
കഴിഞ്ഞദിവസം സ്‌കൂട്ടറിടിച്ച് എട്ട് വയസുകാരിയായ പിഞ്ചുബാലികയുടെ ജീവന്‍ നഷ്ടമായിട്ടും അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല. ശനി, ഞായര്‍ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലുമാണ് അപകടങ്ങളിലേറെയും നടക്കുന്നത്. കാല്‍നട യാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കുമാണ് അമിതവേഗത്തില്‍ വാഹനം ഓടിച്ചുപോകുന്നത് ഭീഷണിയാകുന്നത്.
തീരദേശ റോഡിലൂടെ പോകുന്ന ബൈക്ക് യാത്രക്കാരായ യുവാക്കളിലധികംപേരും ലൈസന്‍സില്ലാതെയാണ് വാഹനം ഓടിക്കുന്നത്. അപകടങ്ങളുണ്ടാകുമ്പോള്‍ ലൈസന്‍സുള്ള ആരെയെങ്കിലും ഹാജരാക്കി കേസില്‍നിന്ന് തലയൂരുകയാണ് ഇത്തരക്കാരുടെ രീതി. തീരദേശ റോഡില്‍
പോലീസിന്റെ വാഹന പരിശോധന കര്‍ശനമാക്കമെന്നാണ് നാട്ടുകാരുടെ
ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."