HOME
DETAILS
MAL
എയ്ഡ്സ് ദിനം: ജില്ലാതല ഉദ്ഘാടനം മലപ്പുറത്ത്
backup
November 26 2016 | 07:11 AM
മലപ്പുറം: ലോക എയ്ഡ്സ് ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനവും സന്ദേശറാലിയും മലപ്പുറത്തു നടക്കും. ഡിസംബര്‍ ഒന്നിനു രാവിലെ 9.30നു കലക്ടറേറ്റില്‍നിന്നു റാലി ആരംഭിക്കും. ആരോഗ്യ വകുപ്പ്, ജില്ലാപഞ്ചായത്ത് സുരക്ഷാ പ്രൊജക്ട്, പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പുകള്‍, സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി.
സംഘാടന സമിതി യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് അധ്യക്ഷനായി. എ.ഡി.എം പി. സയ്യിദ് അലി, ഡി.എം.ഒ ഡോ. വി. ഉമ്മര്‍ ഫാറൂഖ്, ജില്ലാ മാസ്മീഡിയ ഓഫിസര്‍ ടി.എം ഗോപാലന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."