ഉള്‍വനത്തില്‍ വന്‍ സൗകര്യത്തോടെ താമസം!
മന്‍സൂര്‍ കരുളായി
കരുളായി: കരുളായി ഉള്‍വനത്തില്‍ തമ്പടിച്ചിരുന്ന മാവോവാദികള്‍ കഴിഞ്ഞിരുന്നതു വന്‍ സൗകര്യങ്ങളോടെ. പുറമേനിന്നാരും കടന്നുചെല്ലില്ലെന്നുറപ്പായ മേഖലയാണ് മാവോവാദികള്‍ തങ്ങാനായി തെരഞ്ഞെടുത്തത്. പതിഞ്ചോളം പേര്‍ക്കു തങ്ങാവുന്ന ര@ു ടെന്റുകളാണ് മാവോവാദികള്‍ വരമലയിലെ കടന്നക്കാപ്പ് ഉണക്കമലയില്‍ ഒരുക്കിയത്.
നിരവധി മാവോവാദി പ്രവര്‍ത്തകര്‍ ഇവിടെയെത്താറുണ്ടെന്നതാണ് ഇതു തെളിയിക്കുന്നത്. കാലങ്ങളായി ഇവിടെ തമ്പടിച്ചു കഴിയുന്ന ഇവര്‍ താമസസ്ഥലത്തിനു സുരക്ഷയൊരുക്കാന്‍ സോളാര്‍ വേലിയടക്കം ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം. കൂടാതെ കംപ്യൂട്ടര്‍, ഐപാഡ്, പ്രിന്റര്‍, അന്‍പതു കിലോ അരി, അതിലേക്കാവശ്യമായ സാധനങ്ങള്‍, കിടക്കയും മറ്റു സൗകര്യങ്ങളും വൈഫൈ, ഇന്റര്‍നെറ്റ് കണക്ഷന്‍സ്, ബോംബ് നിര്‍മാണ സാമിഗ്രികള്‍ എന്നിവയടക്കം നിരവധി അസംസ്‌കൃതവസ്തുക്കളാണ് സ്ഥലത്തുനിന്നു പൊലിസ് ക@െടുത്തിട്ടുള്ളത്. ദേവരാജന്റെ മൃതദേഹത്തിനരികെ ഉപയോഗിച്ചിരുന്ന ഐപാഡും ക@െടുത്തു.
ഒരു വര്‍ഷത്തോളം പഴക്കമുള്ള രണ്ടു താല്‍കാലിക ഷെഡ്ഡുകളാണ് ഉണക്കപ്പാറ വനമേഖലയില്‍ കണ്ടെത്തിയത്. വനംവകുപ്പിന്റെ വാഹനങ്ങള്‍ കടന്നുപോകുന്ന വനപാതയില്‍നിന്നു മൂന്നരകിലോമീറ്റര്‍ മാത്രം ദൂരെയാണ് ഈ ഷെഡ്ഡുകള്‍. രണ്ടാള്‍ വെടിയേറ്റു മരിക്കുകയും രക്ഷപ്പെട്ട ഒന്‍പത് പേരില്‍ ഒരാള്‍ക്കു വെടിയേറ്റിട്ടുണ്ടെന്നുമാണ് പൊലിസ് നല്‍കുന്ന സ്ഥിരീകരണം. മാരകമായി പരുക്കേറ്റ മൂന്നാമനു വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."